ഗൂഗിളില്‍ നിയമനം ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍; എന്താണ് വേണ്ടതെന്ന് വെളിപ്പെടുത്തി സുന്ദര്‍ പിച്ചൈ

ടെക് മേഖലയില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവരുടെ സ്വപ്ന ഇടങ്ങളില്‍ ഒന്നാണ് ഗൂഗിള്‍. അവിടെ ജോലി ചെയ്യാന്‍ എന്താണ് വേണ്ടതെന്ന് വിശദീകരിക്കുകയാണ് കമ്പനിയുടെ സി.ഇ.ഒ സുന്ദര്‍ പിച്ചൈ. കഴിവുള്ളവരെ മാത്രമല്ല തങ്ങള്‍ പരിഗണിക്കുന്നതെന്നും പഠിക്കാനും വളരാനും ഉത്സുകരായ 'സൂപ്പര്‍സ്റ്റാര്‍ സോഫ്റ്റ്വെയര് എഞ്ചിനീയര്‍മാരെ'യാണ് കമ്പനി തേടുന്നതെന്ന് സുന്ദര്‍ പിച്ചൈ പറയുന്നത്.
ഡേഡിഡ് റൂബെന്സീറ്റിന്റെ അഭിമുഖ പരിപാടിയിലാണ് ടെക് ഭീമന്റെ മേധാവി മനസ്സ് തുറക്കുന്നത്. സാങ്കേതിക മികവ് പോലെ തന്നെ സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറ്റങ്ങള്‍ ഉള്ക്കൊള്ളന്നവരേയും വളരാനുള്ള സന്നദ്ധതയെയും ഗൂഗിള്‍ വിലമതിക്കുന്നുണ്ടെന്ന് പിച്ചൈ പറഞ്ഞു.. 'എഞ്ചിനീയറിംഗ് പോലെയുള്ള ഒരു മേഖലയില്‍ ഗൂഗിളില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ മികച്ചവരായിരിക്കുക മാത്രമല്ല, പഠിക്കാനും വളരാനും പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനും തയ്യാറായിരിക്കണം' അദ്ദേഹം വ്യക്തമാക്കി.
ഗൂഗിളിന്റെ ജോലിസ്ഥലത്തെ സംസ്കാരം എങ്ങനെ സര്‍ഗ്ഗാത്മകതയെയും നവീകരണത്തെയും പ്രോത്സാഹിപ്പിക്കുന്നുവെന്നും പിച്ചൈ വെളിപ്പെടുത്തി. ജീവനക്കാര്‍ക്ക് ഭക്ഷണം സൗജന്യമായിട്ട് നല്കുന്ന പാരമ്പര്യമാണ് കമ്പനിക്കുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം ആനുകൂല്യങ്ങള്‍ നല്‍കുന്നത് സമൂഹബോധം വളര്‍ത്തിയെടുക്കാനും സര്‍ഗ്ഗാത്മക ചിന്തയെ ജ്വലിപ്പിക്കാനും സഹായിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു.
ഗൂഗിളിലെ തന്റെ ആദ്യ വര്‍ഷങ്ങളിലെ കമ്പനി കഫേയിലെ സ്വതസിദ്ധമായ ഇടപെടലുകളുടെ നിമിഷങ്ങളും പിച്ചൈ ഓര്‍ത്തെടുത്തു. പുതിയ ആശയങ്ങളുടെ വികാസത്തിലേക്ക് അത് നയിച്ചിട്ടുണ്ട്. ഗൂഗിളിന്റെ സഹകരണ അന്തരീക്ഷം വളര്‍ത്തിയെടുക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന ഇത്തരം കാര്യങ്ങളുടെ നേട്ടങ്ങള്‍ അവയുടെ ചെലവിനേക്കാള്‍ വളരെ കൂടുതലാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ആകര്‍ശകമായ ശമ്പളത്തിനൊപ്പം പൂര്‍ണ്ണ ആരോഗ്യ ഇന്‍ഷുറന്‍സ്, ഫിറ്റ്നസ് സെന്ററുകള്‍, റിട്ടയര്‍മെന്റ് പദ്ധതികള്‍ അടക്കമുള്ള ആനുകൂല്യങ്ങളും ഗൂഗിള്‍ തങ്ങളുടെ തൊഴിലാളികള്‍ക്ക് നല്‍കുന്നുണ്ട്.
2024 ജൂണ്‍ വരെയുള്ള കണക്കനുസരിച്ച് 179,000-ലധികം ആളുകള്‍ ഗൂഗിളില്‍ ജോലി ചെയ്യുന്നുണ്ട്. ഗൂഗിളില്‍ നിന്ന് ജോലി വാഗ്ദാനങ്ങള്‍ ലഭിക്കുന്ന 90% ഉദ്യോഗാര്‍ത്ഥികളും അവ സ്വീകരിക്കുന്നതായി പിച്ചൈ വെളിപ്പെടുത്തി.
മത്സരം ശക്തിയായ ടെക് കരിയര്‍ ലോകത്ത് ഗൂഗിളിനെ തിരഞ്ഞെടുക്കുന്നവര്‍ നല്ല രീതിയില്‍ തന്നെ തയ്യാറെടുപ്പുകള്‍ നടത്തേണ്ടതുണ്ടെന്ന് മുന്‍ ഗൂഗിള്‍ റിക്രൂട്ടര്‍ നോളന് ചര്‍ച്ചിനെ ഉദ്ധരിച്ച് ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്തു. അഭിമുഖത്തിനായി നന്നായി തയ്യാറെടുക്കണം. ഗൂഗിളിന്റെ പ്രധാന മൂല്യങ്ങള്‍ മനസ്സിലാക്കുക മാത്രമല്ല കമ്പനിയുടെ ദൗത്യങ്ങളെ കുറിച്ചും വ്യക്തത ഉണ്ടായിരിക്കണമെന്ന് അദ്ദേഹം പറയുന്നു.
ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ അഭിനിവേശവും നിശ്ചയദാര്‍ഢ്യവും ഉയര്‍ത്തിക്കാട്ടിക്കൊണ്ട് അവരുടെ പ്രൊഫഷണല്‍ വിജയങ്ങളെക്കുറിച്ചുള്ള വ്യക്തിപരമായ അനുഭവങ്ങള്‍ പങ്കുവെക്കണമെന്നും ഉദ്യോഗാര്‍ത്ഥികളെ അദ്ദേഹം ഉപദേശിച്ചു.
Content Highlights: Google CEO Sundar Pichai reveals what it takes to be hired by the search giant