ദിവസം 6 മണിക്കൂര്‍ ജോലി, വരുമാനത്തില്‍ 200% വര്‍ധന; സ്മാര്‍ട്ട് വര്‍ക്കോ ഹാര്‍ഡ് വര്‍ക്കോ? | അനുഭവം

24 മണിക്കൂര്‍ കഠിനാധ്വാനമല്ല, ശരിയായ രീതിയില്‍ കഴിവിനെ കേന്ദ്രീകരിക്കലാണ് വിജയത്തിന്റെ കാതലെന്ന് സ്വന്തം കരിയര്‍ കാണിച്ച് പറയുകയാണ് ഒരു ലിങ്ക്ഡ് ഇന്‍ യൂസര്‍. ദിവസേന ആറ് മണിക്കൂര്‍ ജോലിചെയ്ത് വരുമാനം 200% വര്‍ധിപ്പിച്ചതിനെക്കുറിച്ചാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റായ ദീപക് ഭാട്ടി പറയുന്നത്. നോയിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിജി ടെല്ലിന്റെ സഹസ്ഥാപകനാണ് ഇദ്ദേഹം
'ഞാന്‍ ദിവസവും 12-14 മണിക്കൂര്‍ ജോലി ചെയ്യാറില്ല. മിക്ക ദിവസങ്ങളിലും ഞാന്‍ 5-6 മണിക്കൂര്‍ മാത്രമേ ജോലി ചെയ്യാറുള്ളൂ- ദീപക് ഭാട്ടി ലിങ്ക്ഡ് ഇന്നില്‍ പങ്കുവെച്ച
കുറിപ്പില്‍ പറയുന്നു. ഒഴിവുസമയങ്ങളില്‍ വായിക്കുകയോ, ചിന്തിക്കുകയോ, മകളോടൊപ്പം കളിക്കുകയോ, അല്ലെങ്കില്‍ ഒന്നും ചെയ്യാതെയിരിക്കുകയോ ആണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. അതൊരിക്കലും തന്നെ ലക്ഷ്യബോധമില്ലാത്തവനായി തോന്നിപ്പിക്കാറില്ലെന്നും ദീപക് കൂട്ടിചേര്‍ത്തു.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ വരുമാനം 200% വര്‍ദ്ധിപ്പിച്ചതിനെക്കുറിച്ചും അദ്ദേഹം പോസ്റ്റില്‍ പറയുന്നു. ശരിയായ രീതിയില്‍ കഴിവിനെ കേന്ദ്രീകരിക്കുകയാണ് വേണ്ടതെന്ന് അദേഹം അഭിപ്രായപ്പെട്ടു.
' കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, തുടക്കം മുതല്‍ തന്നെ, ഒരേസമയം ഒന്നിലധികം താത്പര്യങ്ങള്‍ ഒരുമിച്ചു കൊണ്ടുപോകുന്നതിലാണ് ഞാന്‍ വിജയിച്ചത്. ഇതൊന്നും ദിവസവും 24 മണിക്കൂര്‍ കഠിനാധ്വാനം ചെയ്തതുകൊണ്ട് ലഭിച്ചതല്ല. ശരിയായ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതുകൊണ്ടാണ് ഇത് സാധ്യമായത്. അതുകൊണ്ട് 6 മണിക്കൂര്‍ നിങ്ങള്‍ക്ക് അനുയോജ്യമാണെങ്കില്‍ കൊള്ളാം. 16 മണിക്കൂറാണ് നിങ്ങള്‍ക്ക് അനുയോജ്യമെങ്കില്‍ അതും കൊള്ളാം. കാരണം ജോലി ചെയ്യുന്ന മണിക്കൂറുകളുടെ എണ്ണമല്ല നിങ്ങളുടെ ലക്ഷ്യബോധത്തെ തെളിയിക്കുന്നത്.
അതിന്റെ ഫലമാണ്- ദീപക് പറയുന്നു.
Content Highlights: 6-Hour Workday Success: Deepak Bhat`s Secret