കൊച്ചിൻ ഷിപ്പ്‌യാർഡിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാം

കേന്ദ്രസർക്കാർ സ്ഥാപനമായ കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ (CSL) ബിരുദം/ ഡിപ്ലോമ യോഗ്യതയുള്ളവർക്ക് ഒരുവർഷത്തെ അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാം. കേരളത്തിലെ സ്ഥിരതാമസക്കാർക്ക് മാത്രമാണ് അവസരം.
കാറ്റഗറി I: ഗ്രാജ്വേറ്റ് അപ്രന്റിസ്
ഒഴിവ്- 75 (ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ് എൻജിനിയറിങ്- 12, മെക്കാനിക്കൽ എൻജിനിയറിങ് -20, ഇലക്‌േട്രാണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്- 6, സിവിൽ എൻജിനിയറിങ്- 15, കംപ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജി- 10, ഫയർ ആൻഡ് സേഫ്റ്റി എൻജിനിയറിങ്- 4, മറൈൻ എൻജിനിയറിങ്- 4, നേവൽ ആർക്കിടെക്ചർ ആൻഡ് ഷിപ്പ് ബിൽഡിങ്- 4).
സ്റ്റൈപ്പൻഡ്: പ്രതിമാസം 12,000 രൂപ.
യോഗ്യത: അനുബന്ധ വിഷയത്തിൽ എൻജിനിയറിങ്/ ടെക്നോളജി ബിരുദം/ തത്തുല്യം.
കാറ്റഗറി II: ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റിസ്
ഒഴിവ്- 70 (ഇലക്‌ട്രിക്കൽ എൻജിനിയറിങ്- 14, മെക്കാനിക്കൽ എൻജിനിയറിങ്- 19, ഇലക്‌േട്രാണിക്സ് എൻജിനിയറിങ്- 8, ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി- 4, സിവിൽ എൻജിനിയറിങ്- 10, കംപ്യൂട്ടർ എൻജിനിയറിങ്- 5, കൊമേഴ്സ്യൽ പ്രാക്ടീസ്- 10).
സ്റ്റൈപ്പൻഡ്: പ്രതിമാസം 10,200 രൂപ.
യോഗ്യത: അനുബന്ധ വിഷയത്തിൽ എൻജിനിയറിങ്/ ടെക്നോളജി ഡിപ്ലോമ/ തത്തുല്യം. കൊമേഴ്സ്യൽ പ്രാക്ടീസ് വിഭാഗത്തിലേക്ക് കൊമേഴ്സ്യൽ പ്രാക്ടീസ് ഡിപ്ലോമയുള്ളവർക്ക് അപേക്ഷിക്കാം.
അപേക്ഷ: കേന്ദ്രസർക്കാരിന്റെ അപ്രന്റിസ് പോർട്ടലിൽ രജിസ്റ്റർ ചെയ്തശേഷം അതേ പോർട്ടലിലൂടെ കൊച്ചിൻ ഷിപ്പ്‌യാർഡിലേക്ക് അപേക്ഷ സമർപ്പിക്കാം. അപ്രന്റിസ്ഷിപ്പ് രജിസ്ട്രേഷൻ പോർട്ടലിൽ മാറ്റം വന്നിട്ടുണ്ട്. portal.mhrd.nats.gov.in എന്ന പഴയ പോർട്ടലിൽ നേരത്തേ രജിസ്റ്റർ ചെയ്തവർക്ക് അതേ പോർട്ടലിലൂടെ അപേക്ഷിക്കാം. പഴയ പോർട്ടലിൽ നേരത്തേ രജിസ്റ്റർ ചെയ്തിട്ടില്ലാത്തവർ പുതിയ പോർട്ടലിലൂടെ (nats.education.gov.in) വേണം അപേക്ഷിക്കാൻ. അപേക്ഷാഫീസില്ല. നിർദേശങ്ങൾ www.cochinshipyard.in-ൽ ലഭിക്കും. അവസാന തീയതി: ഒക്ടോബർ 31.
കൂടുതൽ തൊഴിൽ അവസരങ്ങൾക്കും സമഗ്ര പരിശീലനത്തിനും പുതിയലക്കം തൊഴിൽവാർത്ത കാണുക
Content Highlights: Cochin Shipyard Apprentice Recruitment 2023