കഠിനവഴികളിൽ ശക്തിയോടെ...ശക്തിയ്ക്ക് ഒന്നാം വിജയം

ശക്തി ദുബൈ | Photo: Screengrab, Chahal Academy Youtube Video
ശക്തി ദുബൈ | Photo: Screengrab, Chahal Academy Youtube Video

ന്യൂഡൽഹി: സിവിൽ സർവീസ് മോഹിച്ച് കഠിന പഠനവഴികളിലൂടെ നടന്ന ശക്തിക്ക് ഒന്നാംറാങ്കോടെ വിജയം. ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ മുൾറാബാദ് സ്വദേശിനിയായ ശക്തി ദുബൈയാണ് ഒന്നാം റാങ്ക് സ്വന്തമാക്കിയത്.

പൊളിറ്റിക്കൽ സയൻസ്‌ ആൻഡ്‌ ഇന്റർനാഷണൽ റിലേഷൻസ്‌ ഐച്ഛിക വിഷയമായി പഠിച്ചാണ് എഴുത്തുപരീക്ഷകളും അഭിമുഖവും കടന്നത്. ബയോകെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം നേടിയശേഷമാണ് പരിശീലനം തുടങ്ങുന്നത്. രണ്ടാംസ്ഥാനം നേടിയ ഹരിയാണസ്വദേശിയായ ഹർഷിത ഗോയൽ ഗുജറാത്തിലെ വഡോദരയിലാണ് ജനിച്ചതും വളർന്നതും. ബികോം ബിരുദം നേടി ചാർട്ടേഡ് അക്കൗണ്ടന്റായി പ്രവർത്തിക്കുന്നതിനിടയിലാണ് സിവിൽ സർവീസ് പരീക്ഷ എഴുതിയത്. പൊളിറ്റിക്കൽ സയൻസ്‌ ആൻഡ്‌ ഇന്റർനാഷണൽ റിലേഷൻസായിരുന്നു ഐച്ഛിക വിഷയങ്ങൾ.

മൂന്നാം റാങ്ക് നേടിയ ഡോംഗ്രെ അർചിത് പരാഗ പുണെ സ്വദേശിയാണ്. ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ് എൻജിനിയറിങ്ങിൽ ബിരുദമെടുത്ത ഡോംഗ്രെ ഫിലോസഫിയാണ് സിവിൽ ഐച്ഛികവിഷയമായി എടുത്തത്.

നാലാംറാങ്ക് സ്വന്തമാക്കിയ ഷാ മാർഗി ചിരാഗ് കംപ്യൂട്ടർ എൻജിനിയറിങ്ങിൽ ബിരുദം നേടിയിരുന്നു. സോഷ്യോളജിയാണ് സിവിൽ സർവീസ് പരീക്ഷയിൽ ഐച്ഛിക വിഷയമാക്കിയത്.

Content Highlights: Meet the top 4 rank holders of the 2024 Civil Services Exam.