ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്ററില്‍ 105 ജൂനിയര്‍ റിസര്‍ച്ച് ഫെലോ ഒഴിവുകള്‍

മുംബൈയിലെ ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്ററില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 105 ഒഴിവുകളാണുള്ളത്. പരസ്യനമ്പര്‍: 03/2020 (R - V).
യോഗ്യത: എം.എസ്സി. അല്ലെങ്കില്‍ ഇന്റഗ്രേറ്റഡ് എം.എസ്സി. (ഫിസിക്സ്/കെമിസ്ട്രി/ലൈഫ് സയന്‍സസ്). യോഗ്യതാ പരീക്ഷയിലെ മാര്‍ക്കിന്റെയും സി.എസ്.ഐ.ആര്‍. നെറ്റ്, ജി.ഇ.എസ്.ടി. സ്‌കോര്‍, ഐ.സി.എം.ആര്‍ - ജെ.ആര്‍.എഫ്. ടെസ്റ്റ്, ഐ.സി.എ.ആര്‍. - ജെ.ആര്‍.എഫ്. ടെസ്റ്റ്, ഡി.ബി.ടി. - ജെ.ആര്‍.ബി. ബയോടെക്നോളജി എലിജിബിലിറ്റി ടെസ്റ്റ്, ഫിസിക്സ്/കെമിസ്ട്രി/ലൈഫ് സയന്‍സസ്/ബയോടെക്നോളജി എന്നിവയിലെ ഗേറ്റ് സ്‌കോര്‍ 2019/2020 തുടങ്ങിയവയെ അടിസ്ഥാനമാക്കിയാണ് അഭിമുഖത്തിനായി ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുക.
സ്റ്റൈപ്പന്‍ഡ്: 37,000 രൂപ. 7,440 രൂപ പ്രതിമാസം എച്ച്.ആര്‍.എ. ആയും 40,000 രൂപ കണ്ടിന്‍ജന്‍സി വാര്‍ഷിക ഗ്രാന്റായും ലഭിക്കും.
വിശദവിവരങ്ങള്‍ www.barc.gov.in എന്ന വെബ്സൈറ്റില്‍. അപേക്ഷ ഓണ്‍ലൈനായി ഡിസംബര്‍ 18 മുതല്‍ അയയ്ക്കാം. അവസാന തീയതി: ജനുവരി 15.
Content Highlights: Bhabha atomic research centre mumbai invites application for 105 Junior research fellow apply now
Content Highlights: