താമസം, വിസ, ടിക്കറ്റ് സൗജന്യം; സൗദി ആരോഗ്യമന്ത്രാലയത്തിനു കീഴിലെ ആശുപത്രികളില്‍ നഴ്‌സ്

Representational Image | Photo: freepik.com
Representational Image | Photo: freepik.com

തിരുവനന്തപുരം:കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് മുഖേന സൗദി അറേബ്യന്‍ ആരോഗ്യമന്ത്രാലയത്തിനു കീഴിലെ ആശുപത്രികളിലേക്ക് നഴ്‌സുമാരെ (സ്ത്രീ) നിയമിക്കുന്നു. നഴ്‌സിങ്ങില്‍ ബി.എസ്.സി/പോസ്റ്റ് ബി.എസ്സി/എം.എസ്സിയും കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും നിര്‍ബന്ധം. പ്രായപരിധി 35 വയസ്. ഓഗസ്റ്റ് ഏഴ് മുതല്‍ 10 വരെ കൊച്ചിയില്‍ അഭിമുഖം നടക്കും. ശമ്പളം സൗദി അറേബ്യന്‍ ആരോഗ്യമന്ത്രാലയത്തിന്റെ ശമ്പള നിയമമനുസരിച്ച് ലഭിക്കും.

താമസം, വിസ, ടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും. താത്പര്യമുള്ളവര്‍ ഫോട്ടോ അടങ്ങിയ ബയോഡാറ്റ, ആധാര്‍കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍ ഓഗസ്റ്റ് അഞ്ചിനകം gcc@odepc.in ലേക്ക് മെയില്‍ അയയ്ക്കുക. വിശദവിവരങ്ങള്‍ക്ക്: http://odepc.kerala.gov.in, 0471-2329440/41/42/6238514446.

Content Highlights: B.Sc Nurse recruitment to Ministry Of Health, Saudi Arabia