ബിരുദക്കാര്‍ക്ക് സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ അപ്രന്റിസ്

തൃശ്ശൂര്‍ ആസ്ഥാനമായ സൗത്ത് ഇന്ത്യന്‍ ബാങ്ക്, നാഷണല്‍ അപ്രന്റിസ് പ്രൊമോഷന് സ്ലീം (എന്‍.എ.പി.എസ്.) പ്രകാരം അപ്രന്റിസ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. വിവിധ സംസ്ഥാനങ്ങളിലായി ആകെ 248 ഒഴിവുണ്ട്. ഒരുവര്ഷമായിരി ക്കും പരിശീലന കാലാവധി.
തസ്തികയും ഒഴിവും: ബിസിനസ് കറസ്പോണ്ടന്റ്/ ഫെസിലിറ്റേറ്റര്‍-235, ക്രെഡിറ്റ് പ്രോസസിങ് ഓഫീസര്‍-10, അക്കൗണ്ട്സ് എക്സിക്യുട്ടീവ്-3.
സ്റ്റൈപ്പെന്‍ഡ്: 7000-9000 രൂപ.
യോഗ്യത: (കൊമേഴ്സ്)/ബിരുദം/ ബിരുദാനന്തര ബിരുദം. പ്രാദേശികഭാഷാ പരിജ്ഞാനം ഉണ്ടായിരിക്കണം. അപേക്ഷ www.apprenticeshipindia.gov.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 'സൗത്ത് ഇന്ത്യന്‍ ബാങ്ക് അവസരങ്ങൡ' അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി: ഒക്ടോബര്‍ 10
Content Highlights: Apprenticeship South Indian Bank 2023