ഐസിഫോസില്‍ റിസര്‍ച്ച് അസോസിയേറ്റ്, റിസര്‍ച്ച് അസിസ്റ്റന്റ് ഒഴിവുകള്‍

പ്രതീകാത്മക ചിത്രം | Photo:gettyimages.in
പ്രതീകാത്മക ചിത്രം | Photo:gettyimages.in

തിരുവനന്തപുരത്തെ അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കേന്ദ്രം (ഐസിഫോസ്) വിവിധ പ്രോജക്ടുകളിലേക്ക് റിസര്‍ച്ച് അസോസിയേറ്റ്, റിസര്‍ച്ച് അസിസ്റ്റന്റ് എന്നിവരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഓപ്പണ്‍ ഹാര്‍ഡ്‌വെയര്‍, ഓപ്പണ്‍ ഐ.ഒ.ടി., ലാംഗ്വേജ് കംപ്യൂട്ടിങ്, മെഷീന്‍ ലേണിങ്, അസിസ്റ്റീവ് ടെക്നോളജി, ഇ-ഗവേണന്‍സ്, സോഫ്റ്റ്‌വെയര്‍ ഡെവലപ്‌മെന്റ് എന്നീ മേഖലകളിലാണ് പ്രോജക്ടുകള്‍.

*റിസര്‍ച്ച് അസോസിയേറ്റ്: കുറഞ്ഞത് മൂന്ന്-നാല് വര്‍ഷത്തെ പ്രവൃത്തിപരിചയം. ശമ്പളം: 35,000-45,000 രൂപ

*റിസര്‍ച്ച് അസിസ്റ്റന്റ്: കുറഞ്ഞത് രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം. ശമ്പളം 25,000-35,000 രൂപ

യോഗ്യത: ബി.ടെക്., എം.ടെക്., ബി.ഇ., എം.ഇ., ബി.എസ്‌സി., എം.എസ്‌സി., എം.സി.എ., എം.ബി.എ., എം.എ. യോഗ്യരായവര്‍ക്ക് ജൂലായ് ആറിന് ഐസിഫോസില്‍വെച്ച് നടക്കുന്ന അഭിമുഖത്തില്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും ബയോഡേറ്റയുമായി പങ്കെടുക്കാം.

ഇന്നൊവേഷന്‍ ഫെലോഷിപ്പ്

സ്വതന്ത്ര സോഫ്റ്റ്‌വെയറില്‍ നവീന ആശയങ്ങള്‍ രൂപപ്പെടുത്തുന്നതിന് ഇന്നൊവേഷന്‍ ഫെലോഷിപ്പ് 2022-ന് ഐസിഫോസ് അപേക്ഷ ക്ഷണിച്ചു. യോഗ്യത ബി.ടെക്., എം.ടെക്., ബി.ഇ., എം.ഇ., ബി.എസ്‌സി., എം.എസ്‌സി., എം.സി.എ., എം.ബി.എ., എം.എ. ജൂലായ് എട്ടിന് ഐസിഫോസില്‍വെച്ച് നടക്കുന്ന അഭിമുഖത്തില്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും ബയോഡേറ്റയുമായി പങ്കെടുക്കാം. പ്രതിമാസം 20,000 രൂപ ഫെലോഷിപ്പ് ലഭിക്കും. വിവരങ്ങള്‍ക്ക്: icfoss.in | 0471 2413013, 9400225962.

Content Highlights: Applications are invited for contract vacancies in ICFOSS