എയര്‍ഫോഴ്‌സ് കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് ഫലം പ്രസിദ്ധീകരിച്ചു

പ്രതീകാത്മക ചിത്രം | Photo: PTI
പ്രതീകാത്മക ചിത്രം | Photo: PTI

ന്യൂഡല്‍ഹി: എയര്‍ഫോഴ്‌സ് കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് (AFCAT)  ഫലം പ്രസിദ്ധീകരിച്ചു. ഇന്ത്യന്‍ എയര്‍ഫോഴ്‌സാണ് ഫലം പ്രസിദ്ധീകരിച്ചത്. പരീക്ഷയെഴുതിയ ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഫലമറിയാം. രാജ്യത്തുടനീളം ഫെബ്രുവരി 22, 23 തീയതികളിലാണ് പരീക്ഷ നടന്നത്. 

എയര്‍ഫോഴ്‌സ് കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് ഫലം അറിയാം-
1) ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
2) ഹോംപേജിലുള്ള AFCAT 2025 റിസള്‍ട്ട് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
3) പുതിയതായി വരുന്ന പേജില്‍ ലോഗിന്‍ വിവരങ്ങള്‍ നല്‍കുക
4) റിസള്‍ട്ട് പ്രിന്റ് ഔട്ടെടുത്ത് ഭാവി ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കുക
 

Content Highlights: airforce common admission test result published