സിവില്‍ സര്‍വീസ്: കേരളത്തില്‍നിന്ന് യോഗ്യത നേടിയത് 41 പേര്‍, ഒന്നാമതെത്തിയത് ആല്‍ഫ്രഡ് തോമസ്

1. ആല്‍ഫ്രഡ് തോമസ് 2. സിവില്‍ സര്‍വീസ് പരീക്ഷയില്‍ 47-ാം റാങ്കോടെ വിജയിച്ച കൊട്ടാരക്കര വാളകം സ്വദേശി ജി.പി നന്ദനയും, 786ാം റാങ്കോടെ വിജയിച്ച തൃശൂര്‍ സ്വദേശി ഗംഗ ഗോപിയും മധുരം പങ്കിടുന്നു. ഫോട്ടോ - എം.പി ഉണ്ണികൃഷ്ണന്‍, മാതൃഭൂമി
1. ആല്‍ഫ്രഡ് തോമസ് 2. സിവില്‍ സര്‍വീസ് പരീക്ഷയില്‍ 47-ാം റാങ്കോടെ വിജയിച്ച കൊട്ടാരക്കര വാളകം സ്വദേശി ജി.പി നന്ദനയും, 786ാം റാങ്കോടെ വിജയിച്ച തൃശൂര്‍ സ്വദേശി ഗംഗ ഗോപിയും മധുരം പങ്കിടുന്നു. ഫോട്ടോ - എം.പി ഉണ്ണികൃഷ്ണന്‍, മാതൃഭൂമി

തിരുവനന്തപുരം: സിവില്‍ സര്‍വീസ് പരീക്ഷയില്‍ കേരളത്തില്‍നിന്ന് യോഗ്യതനേടിയത് 41 പേര്‍. 33-ാം റാങ്കുനേടിയ കോട്ടയം പാലാ സ്വദേശി ആല്‍ഫ്രഡ് തോമസാണ് കേരളത്തില്‍നിന്ന് ഒന്നാം സ്ഥാനത്തെത്തിയത്. ഡല്‍ഹിയില്‍ പഠിച്ചു വളര്‍ന്ന ആല്‍ഫ്രഡ് ഡല്‍ഹി സാങ്കേതിക സര്‍വകലാശാലയില്‍നിന്ന് ബിടെക് കരസ്ഥമാക്കിയശേഷമാണ് സിവില്‍ സര്‍വീസ് പരിശീലനം തുടങ്ങിയത്.

തിരുവല്ല മുത്തൂര്‍ സ്വദേശിനി മാളവിക ജി നായര്‍ (45-ാം റാങ്ക്), വാളകം വയയ്ക്കല്‍ സ്വദേശിനി നന്ദന ജി.പി (47-ാം റാങ്ക്), കൊല്ലം പത്തനാപുരം സ്വദേശിനി രേണു അന്ന മാത്യു (81-ാം റാങ്ക്), കൊല്ലം ചാത്തന്നൂര്‍ സ്വദേശിനി ദേവിക പ്രിയദര്‍ശിനി (95-ാം റാങ്ക്) എന്നിവരാണ് ആദ്യ നൂറ് റാങ്കുകളില്‍ ഇടംനേടിയ മലയാളികള്‍.

തിരുവനന്തപുരം മണ്ണന്തല സ്വദേശി ജേക്കബ് ജെ പുത്തന്‍വീട്ടില്‍ (126), പെരുമ്പാവൂര്‍ സ്വദേശിനി കൃഷ്ണ സി (139), തൃശ്ശൂര്‍ ചേര്‍പ്പ് സ്വദേശി അലക്‌സ് എബ്രഹാം (165), തിരുവനന്തപുരം നേമം സ്വദേശി രജത് ആര്‍ (169), ആനയറ കല്ലുമ്മൂട് സ്വദേശിനി ഗോപിക ബി (185), വര്‍ക്കല അയിരൂര്‍ സ്വദേശിനി സൗമ്യ കൃഷ്ണന്‍ (196), പെരുമ്പാവൂര്‍ കോടനാട് സ്വദേശി വിനീത് ലോഹിതാക്ഷന്‍ (211), പാലക്കാട് ചിറ്റൂര്‍ സ്വദേശി ഹേമന്ദ് ശങ്കര്‍ പി (223), തൃശ്ശൂര്‍ പേരാമംഗലം സ്വദേശി അക്ഷയ് ദിലീപ് (246), ആലങ്ങാട് സ്വദേശിനി നിനിയ തോമസ് (254), കോഴിക്കോട് കുരുവിശ്ശേരി സ്വദേശിനി ലക്ഷ്മിപ്രിയ പി. (297-ാം റാങ്ക്), മലപ്പുറം സ്വദേശിനി ശ്രീലക്ഷ്മി മേനോന്‍ വി (310-ാം റാങ്ക്), വടകര സ്വദേശിനി മഞ്ജിമ പി (321), കൊല്ലം ആശ്രാമം സ്വദേശി ആദിത്യ നാരായണ്‍ എച്ച് (357), പത്തനംതിട്ട കോന്നി സ്വദേശിനി സ്വാതി എസ് (377), പാലക്കാട് കല്ലേക്കുളങ്ങര സ്വദേശി മൈക്കള്‍ ജോം (415), എറണാകുളം കുറുമല്ലൂര്‍ സ്വദേശിനി നാദിയ അബ്ദുള്‍ റഷീദ് (429), വെങ്കടമ്പ് സ്വദേശി ആദര്‍ശ് സി.എസ് (457), ആലപ്പുഴ ചേര്‍ത്തല സ്വദേശി ആനന്ദ് പ്യാരേലാല്‍ (484), പാലക്കാട് സ്വദേശിനി ഗ്രീഷ്മ കെ.ബി (559), കൊല്ലം ചവറ സ്വദേശിനി ഊര്‍മിള ജെ.എസ് (563), തിരുവല്ല കാവുംഭാഗം സ്വദേശിനി ഹേമ വി (569), ഇടുക്കി സ്വദേശിനി അനുശ്രീ സത്യന്‍ (603), എറണാകുളം വരാപ്പുഴ സ്വദേശി അക്ഷയ് രാജ് പി (641), ആലപ്പുഴ പാതിരപ്പള്ളി സ്വദേശി വൈശാഖ് സി.ആര്‍ (656), ആലപ്പുഴ മങ്കൊമ്പ് സ്വദേശിനി അഞ്ജലി പി (702), കോട്ടയം മുണ്ടക്കയം സ്വദേശിനി നെസ്രിന്‍ പി ഫാസിം (703), കോട്ടയം തലയോലപ്പറമ്പ് സ്വദേശി മുഹമ്മദ് സ്വലാഹ് ടി.എ (711), കോഴിക്കോട് സ്വദേശി അജയ് ആര്‍ രാജ് (730), ആലപ്പുഴ മാവേലിക്കര സ്വദേശി യദു കെ രാജന്‍ (785), തൃശ്ശൂര്‍ പറപ്പൂക്കര സ്വദേശിനി ഗംഗ ഗോപി (786), തൃശ്ശൂര്‍ തൃത്താളൂര്‍ സ്വദേശി പ്രണവ് പി (800), ഇടുക്കി നെടുങ്കണ്ടം സ്വദേശി ആദില്‍ ശുക്കൂര്‍ (822), നെടുമ്പഴിഞ്ഞി പശുവൈക്കല്‍ സ്വദേശി കിരണ്‍ ജി (835), തിരുവനന്തപുരം കടയ്ക്കാവൂര്‍ സ്വദേശി നിസ ഉണ്ണിരാജന്‍ (1000), തൃശ്ശൂര്‍ സ്വദേശി സാഗര്‍ മോഹന്‍ദാസ് (1003) എന്നിവരാണ് കേരളത്തില്‍നിന്ന് യോഗ്യത നേടിയവര്‍.
 

Content Highlights: 41 candidates from Kerala cleared the Civil Services Exam