സായുധസേനാ മെഡിക്കല്‍ സര്‍വീസസില്‍ 300 ഒഴിവുകള്‍
സായുധസേനാ മെഡിക്കല്‍ സര്‍വീസസില്‍ 300 ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ഡ് ഓഫീസര്‍മാരുടെ ഒഴിവുണ്ട്. സ്ത്രീകള്‍ക്കും അപേക്ഷിക്കാം. ഒഴിവുകള്‍: പുരുഷന്മാര്‍-270, സ്ത്രീകള്‍-30.
യോഗ്യത: എം.ബി.ബി.എസ്./മെഡിക്കല്‍ ബിരുദാനന്തര ബിരുദം/പി.ജി. ഡിപ്ലോമ.
പ്രായപരിധി: 2020 ഡിസംബര്‍ 31-ന് 45 വയസ്സ് തികയരുത്. അഭിമുഖം സെപ്റ്റംബറില്‍ ഡല്‍ഹിയില്‍ നടക്കും.
വിശദവിവരങ്ങള്‍ www.amcsscentry.gov.in ല്‍ ഉടന്‍ പ്രസിദ്ധീകരിക്കും. ജൂലായ് 18 മുതല്‍ ഓണ്‍ലൈനായി അയയ്ക്കാം. അവസാന തീയതി: ഓഗസ്റ്റ് 16.
Content Highlights: 300 vacancies in armed forces medical services; apply by 16 August
Content Highlights: