യു.എസ് ആര്‍മിയിലെ തനിമലയാളി, സ്വപ്‌നങ്ങളെത്തിപ്പിടിച്ച കൊല്ലംകാരി; പാഴാക്കാന്‍ സമയമില്ലെന്ന് മെറീന അലക്സ്

മെറീന അലക്സ് | Photo: Special arrangement
മെറീന അലക്സ് | Photo: Special arrangement

സൗത്ത് കൊറിയയില്‍ റേഡിയോളജി ടെക്‌നോളജിസ്റ്റായി ജോലിചെയ്യുന്ന ഒരു യുഎസ് സൈനിക. തന്റെ ഒരു ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും എങ്ങനെയെന്ന് മലയാളത്തില്‍ വിവരിച്ചുകൊണ്ട് ഒരിക്കല്‍ ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെടുന്നു. അമേരിക്കന്‍ സൈനിക വേഷത്തില്‍ ഈ ഇരുപത്തിനാലുകാരി വീണ്ടും ചില വീഡിയോകള്‍ റെക്കോഡ് ചെയ്ത് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തു. ഫിലിപ്പീന്‍സിലേക്ക് സോളോ ട്രിപ്പ് പോകുന്നതും ഫീല്‍ഡ് വര്‍ക്കിന് പോകാന്‍ ലഗേജ് പായ്ക്ക് ചെയ്യുന്നതും യൂണിഫോമിട്ട് പുറപ്പെടുന്നതും ഫീല്‍ഡില്‍നിന്ന് നല്‍കിയ ഭക്ഷണം കഴിക്കുന്നതും ജോലി കഴിഞ്ഞ് തിരിച്ച് വീട്ടിലെത്തുന്നതുമെല്ലാം ആ വീഡിയോകളില്‍ ഉള്‍പ്പെടുന്നു. മെറീന അലക്‌സിനെ അല്‍ഗോരിതം നിങ്ങളുടെ മുന്നിലുമെത്തിച്ചുകാണും.

വിരലിലെണ്ണാവുന്ന വീഡിയോകളാണ് മെറീന ഇതുവരെ പോസ്റ്റ് ചെയ്തിട്ടുള്ളതെങ്കിലും ഇതിനോടകം തന്നെ നിരവധിപ്പേര്‍ ഫോളോവേഴ്സായി വന്നു, യുഎസ് ആര്‍മിയിലെ ഈ മലയാളിക്കുട്ടി ആരാണെന്ന അന്വേഷണവുമായി.

Content Highlights: Meet Mereena Alex, a Malayali US Army Radiology Technologist stationed in South Korea. Discover her daily routine, career journey, and inspiring social media presence.

Continue reading