ആതുരസേവനത്തിൽനിന്ന്‌ സിവിൽ സർവീസിലേക്ക് ഡോ. ഫാത്തിമാ ഹാരിസ്

ഡോ. ഫാത്തിമാ ഹാരിസ്
ഡോ. ഫാത്തിമാ ഹാരിസ്

കൊട്ടിയം : കഠിനമായ പരിശ്രമം ഡോ. ഫാത്തിമാ ഹാരിസിനെ കൊണ്ടെത്തിച്ചത് സിവിൽ സർവീസസ് പരീക്ഷയിൽ 774-ാംറാങ്കിന്റെ വിജയത്തിളക്കത്തിലേക്ക്. കൊല്ലൂർവിള കൊച്ചുതങ്ങൾ നഗർ-73 ആസിഫ് മൻസിലിൽ, കിൻഫ്ര ഫിനാൻസ് വിഭാഗം ഡെപ്യൂട്ടി മാനേജർ ഹാരിസിന്റെയും കുണ്ടറ കെല്ലിൽ ജൂനിയർ ഓഫീസർ സബീനാബീവിയുടെയും മകളാണ്. ആറ്റിങ്ങലിൽ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറാണ്. എഴുതിയിട്ടുള്ള പരീക്ഷകളിലെല്ലാം ഉന്നതവിജയമാണ് ഫാത്തിമ നേടിയിട്ടുള്ളത്.

എറണാകുളം ഗവ. മെഡിക്കൽ കോളേജിൽനിന്ന്‌ 2019-ലാണ് എം.ബി.ബി.എസ്. പാസായത്. മെഡിസിറ്റിയിൽ ഹൗസ് സർജൻസി പൂർത്തീകരിച്ചു. തിരുവനന്തപുരത്ത് സിവിൽ സർവീസ്‌ അക്കാദമിയിലായിരുന്നു പരീക്ഷയ്ക്കായി തയ്യാറെടുപ്പ് നടത്തിയത്. എം.ബി.ബി.എസ്. പൂർത്തീകരിച്ചപ്പോഴും സിവിൽ സർവീസിൽ റാങ്ക് നേടുകയെന്ന ലക്ഷ്യം മാത്രമായിരുന്നു മനസ്സിലുണ്ടായിരുന്നത്.

ജോലിസ്ഥലത്തുവെച്ചാണ് റാങ്ക് വിവരം അറിയുന്നത്. ഏക സഹോദരൻ ആസിഫ് യൂനുസ് കോളേജ് ഓഫ് എൻജിനിയറിങ്‌ ആൻറ് ടെക്നോളജിയിലെ അവസാനവർഷ സിവിൽ എൻജിനിയറിങ്‌ വിദ്യാർഥിയാണ്.

Content Highlights: Civil services examination results 2023; Fathima Haris bags 774th rank