വേറെ പണിക്ക് പൊയ്ക്കൂടെയെന്ന അന്നത്തെ പരിഹാസത്തിനും പുച്ഛത്തിനുമുള്ള മറുപടിയാണ് ഈ റാങ്കുകൾ

അനന്തു (ഇടത്ത്), അനന്തുവും അച്ഛനും അമ്മയും (വലത്ത്)
അനന്തു (ഇടത്ത്), അനന്തുവും അച്ഛനും അമ്മയും (വലത്ത്)

പഠിക്കുമ്പോള്‍ അനന്തുവിന്റെ കണ്‍മുന്നില്‍ തെളിയുക ഓട്ടോ ഓടിച്ചു തളര്‍ന്നിരിക്കുന്ന അച്ഛനും അംഗനവാടിയിലെ പണി കഴിഞ്ഞ് ഓടിയെത്തുന്ന അമ്മയുമായിരുന്നു. അവര്‍ക്ക് വേണ്ടിയാണ് അനന്തു പിഎസ്‌സി പഠനം ആരംഭിച്ചത്. പരീക്ഷകൾ എഴുതിയത്. ഈ നിശ്ചയദാർഢ്യം ചാലിച്ചെഴുതിയാണ് ഇക്കണ്ട പി.എസ്.സി റാങ്കുകളൊക്കെ നേടിയത്. തൃശ്ശൂര്‍ സ്വദേശിയായ അനന്തു ഇരുപത്തിയഞ്ചാം വയസ്സിൽ വാരിക്കൂട്ടിയ ഈ റാങ്കുകള്‍ക്ക് അഭിമാനത്തിന്റെ തിളക്കം മാത്രമല്ല, കഠിനാധ്വാനത്തിന്റെയും കണ്ണീരിന്റെയും ഉപ്പുകൂടിയുണ്ട്. കാറ്ററിങ് ഉള്‍പ്പെടെയുള്ള കൂലിപ്പണികളെടുത്താണ് അനന്തു തന്റെ വിജയത്തിലേക്ക് നടന്നടുത്തത്. കഠിനവഴികൾ താണ്ടിയ വിജയകഥ മാതൃഭൂമി ഡോട്ട് കോമിനോട് പങ്കുവെയ്ക്കുകയാണ് അനന്തു.

പിഎസ്‌സിയിലേക്ക്

Content Highlights: Psc Rankholder ananthu thrissur success story

Continue reading