വൈദ്യുതി ഉത്പാദനം മാത്രമാണോ ഇലക്ട്രിക്കൽ എൻജിനീയറിങ് ? ഒട്ടേറെ സാധ്യതകളുള്ള മാസ്റ്റേഴ്സ് ഓഫ് പവർ

ENGINEERS POINT
#ജയകൃഷ്ണൻ ആർ
Image: Freepik
Image: Freepik

നമ്മളുടെ ജീവിതത്തിൽ വൈദ്യുതിയെ ആശ്രയിക്കുന്ന കാര്യങ്ങൾ ഒരു സുപ്രഭാതത്തിൽ ഇല്ലാതെയാകുന്നത് സങ്കൽപ്പിക്കുക. എല്ലാ ഇലക്ട്രിക്കൽ ഉപകരണങ്ങളും- ഉദാഹരണത്തിന് ഫോൺ, ഫാൻ, മിക്സി, ഫ്രിഡ്ജ്, എസി, വാഷിങ് മെഷീൻ പോലെ  ഇലക്ട്രിക്കൽ വീട്ടുപകരണങ്ങൾ, ഇൻ്റർനെറ്റ് അങ്ങനെ ഒരു നിമിഷം ലോകമെമ്പാടുമുള്ള വൈദ്യുതി ഉത്പാദനം പെട്ടെന്ന് നീക്കം ചെയ്താൽ എങ്ങനെയിരിക്കും. അങ്ങനെ ചിന്തിക്കുമ്പോൾ അത് വളരെ ആഴത്തിലുള്ള കാര്യമാണെന്ന് മനസ്സിലാകും. നമ്മൾ മനുഷ്യർക്ക് ശ്വാസമെന്ന പോലെയാണ് യന്ത്രങ്ങൾക്കും ടെക്നോളജിയുമായി ബന്ധപ്പെട്ട ഉപകരണങ്ങൾക്കും വൈദ്യുതി. ഒരു നിമിഷമൊന്ന് ഇതൊന്ന് ഇല്ലാതാകുന്ന കാര്യം ഓർത്തു നോക്കുമ്പോൾ തന്നെ അരിശം കയറും.   ഇന്നത്തെ സാഹചര്യത്തിൽ ജീവിതത്തിൻ്റെ താളം തന്നെ തെറ്റിക്കുവാൻ ഇത് മതി. ഈ ഊർജ്ജം ഒട്ടും ചില്ലറക്കാരൻ അല്ലെന്ന് മാത്രമല്ല ലോകത്തെ ചലിപ്പിച്ചു കൊണ്ട് നടക്കുന്നത് തന്നെ ഈ ഊർജ്ജമാണ്. അതിൻ്റെ ഒരു ഗമയും പവറും പ്രൗഢിയും കക്ഷിക്ക് ഉണ്ട്. കാര്യം അർത്ഥം വേറെയാണെങ്കിലും പവർ സെക്ടർ എന്ന പേര് എന്തുകൊണ്ടും അനുയോജ്യമാണ് ഈ മേഖലയ്ക്ക്. ഇലക്ട്രിക്കൽ എൻജിനീയറിങ് മേഖലയെ കുറിച്ചാണ് ഈ ലക്കം.

വൈദ്യുതി ഉത്പാദനത്തിൻ്റെ കാര്യത്തിൽ ഏതാണ്ട് 442 GW ഉത്പാദനവുമായി ലോകത്ത് മൂന്നാമത് നിൽക്കുന്ന നമ്മുടെ രാജ്യം,  എവിടെ നോക്കിയാലും പ്രോത്സാഹിപ്പിക്കപ്പെടുന്ന ഇലക്ട്രിക് വാഹന വിപണി, സമ്പൂർണ്ണ ഇലക്ട്രിഫിക്കേഷനിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന ഇന്ത്യൻ റെയിൽവേ, ജല വൈദ്യുത നിലയങ്ങൾ, താപ വൈദ്യുത നിലയങ്ങൾ, ആണവ വൈദ്യുത നിലയങ്ങൾ.  അതും പോരാഞ്ഞ് കാറ്റ്, സൂര്യൻ എന്ന് വേണ്ട സർവ്വം വൈദ്യുതമയം ആണല്ലോ. നാടോടുമ്പോൾ നടുവേ ഓടണമെങ്കിൽ നാടിനെ ഓടിക്കാൻ വേണം ഈ വൈദ്യുതി എന്ന് വരുമ്പോൾ അതിൻ്റെ സാധ്യതകൾ സങ്കൽപ്പിക്കാമല്ലോ. ഇലക്ട്രിക്കൽ എൻജിനീയർമാരില്ലെങ്കിൽ നാമെല്ലാവരും ജീവിക്കുന്ന ജീവിതം തികച്ചും വ്യത്യസ്തമായിരിക്കും. പുതിയ ലോകത്തിൻ്റെ ഭാവിയിൽ നിർണായകമാകുന്ന പുനരുപയോഗ ഊർജ്ജം, ക്വാണ്ടം കമ്പ്യൂട്ടിംഗ്, അതിവേഗ ഡാറ്റ നെറ്റ്‌വർക്കുകൾ, വർദ്ധിച്ചുവരുന്ന ഇൻ്റർനെറ്റ് ഓഫ് തിംഗ്‌സ് (IoT) എന്നിവയും അവയ്ക്ക് അടിസ്ഥാനമേകുന്ന വൈദ്യുത സംവിധാനങ്ങൾ ആസൂത്രണം ചെയ്യാനും നിർമ്മിക്കാനും കഴിയുന്ന കൂടുതൽ കൂടുതൽ വൈദഗ്ധ്യമുള്ള ബിരുദധാരികൾ ആവശ്യമാണ്.

Content Highlights: electrical engineering career

Continue reading