രസതന്ത്രത്തിൽ മികച്ച കരിയറാണോ താത്പര്യം? കെമിക്കല്‍ എന്‍ജിനീയറിങ് തിരഞ്ഞെടുക്കാം

ENGINEERS POINT
#ജയകൃഷ്ണൻ ആർ
AI Image
AI Image

കടകളില്‍നിന്നു ലഭിച്ചിരുന്ന 50 പൈസ കവറും പ്ലാസ്റ്റിക് ആണ്. കാറിന്റെ ഡാഷ് ബോര്‍ഡും പ്ലാസ്റ്റിക്ക് ആണ്. എന്നിട്ടെങ്ങിനെ ഈ രൂപം, ഭാവം, ഘടന, കനം ഒക്കെ വേറിട്ടതായി മാറി? റബ്ബര്‍ ബാന്‍ഡുകളും കാറിന്റെ ടയറുകളും റബ്ബര്‍ തന്നെ. മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ അല്ലേ.  എങ്ങിനെ രണ്ടും വിവിധ പരുവത്തില്‍ ആകുന്നു  ക്രൂഡ് ഓയില്‍ ചില്ലറക്കാരന്‍ ആണോ? ഡീസല്‍, പെട്രോള്‍, പ്രകൃതി വാതകം, LNG, CNG, പെട്രോ കെമിക്കല്‍, ജെറ്റ് ഇന്ധനം തുടങ്ങി എത്രയെത്ര ഉത്പന്നങ്ങളാണ് ക്രൂഡ് ഓയിലിനെ ശുദ്ധീകരിച്ചും രൂപ-ഭാവ ഘടനാമാറ്റങ്ങള്‍ വരുത്തിയും മാര്‍ക്കറ്റില്‍ എത്തുന്നത്! കൊച്ചുകേരളത്തില്‍ കൊച്ചിയില്‍ അമ്പലമുകളില്‍ പ്രവര്‍ത്തിക്കുന്ന കൊച്ചിന്‍ റിഫൈനറി, ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍സ്, ഫാക്ട് ( FACT) തുടങ്ങി ഏക്കര്‍ കണക്കിന് വിസ്തൃതിയില്‍ വ്യാപിച്ചു കിടക്കുന്ന വ്യവസായശാലകളില്‍ നടക്കുന്നത് രസതന്ത്രങ്ങളുടെ കളികള്‍ അല്ലേ. ഇതിനെല്ലാം ആധാരമായ കെമിക്കല്‍ എന്‍ജിനീയറിങ്ങിന്റെ ലോകം അനന്തമാണ്, കരിയര്‍ സാധ്യകള്‍ വിപുലവുമാണ്‌

പെട്രോളിയം, എണ്ണ (Oil), പ്രകൃതി വാതകം (Natural Gas), ഇന്ധനം (Fuel), കല്‍ക്കരി (Coal), ഫുഡ്, ഫുഡ് ഉത്പന്നങ്ങള്‍,  കെമിക്കല്‍സ്, വളം (Fertilisers ), കീടനാശിനി (Pesticides), ഫാര്‍മസ്യൂട്ടിക്കല്‍, പ്ലാസ്റ്റിക്, റബ്ബര്‍ , ടെക്‌സ്‌റ്റൈല്‍, സിമന്റ്, തുടങ്ങിയ മേഖലകളിലെ എന്‍ജിനീയറിംഗ് തൊഴില്‍ സാധ്യതകള്‍ എന്തെല്ലാമാണെന്നും ആരൊക്കെയാണ് അവിടെ ജോലി ചെയ്യുന്നതെന്നും നമുക്കൊന്ന് പരിശോധിക്കാം. ഇപ്പറഞ്ഞ മേഖലകള്‍ ഒന്നുമില്ലാത്തൊരു ലോകത്തെക്കുറിച്ച് ചിന്തിക്കാനാവില്ല എന്നത് തന്നെയാണ് അതിന്റെ പ്രത്യേകതയുമെന്ന്‌ നിസ്സംശയം പറയാം. പല രാജ്യങ്ങളുടെയും നിലനില്പ് തന്നെ ഈ ഘടകങ്ങളെ ആശ്രയിച്ചാണെന്ന് അറിയാവുന്ന വസ്തുതയാണല്ലോ. 

Content Highlights: Details about chemical engineering

Continue reading