സുസ്‌മേഷ് ചന്ത്രോത്ത് രചിച്ച് മാതൃഭൂമി ബുക്‌സ്പ്രസിദ്ധീകരിച്ച കഥാസമാഹാരം സുജാത പുറത്തിറങ്ങി

സുജാത
സുജാത

സുസ്‌മേഷ് ചന്ത്രോത്തിന്റെ കഥാസമാഹാരമായ സുജാത മാതൃഭൂമി ബുക്‌സ് പുറത്തിറക്കി. സുസ്‌മേഷ് ചന്ത്രോത്തിന്റെ പത്ത് രചനകളാണ് പുസ്തകത്തിലുള്ളത്. ഉന്മാദവും നിഷ്‌കളങ്കതയും പ്രണയനഷ്ടത്തിന്റെ വിഷാദലഹരിയും ഗൃഹാതുരതയോട് ചേര്‍ത്തു സൃഷ്ടിച്ചതാണ് സുജാത.

മനുഷ്യജീവിതത്തെ പുത്തനായി വ്യാഖ്യാനിക്കുന്ന നദിയുടെ ഉദ്ഭവം, കുലസ്ത്രീ നാട്യങ്ങളേയും പുറംപൂച്ചുകളേയും ഒരു വീട്ടമ്മയിലൂടെ വെളിപ്പെടുത്തുന്ന പത്മാവതിയുടെ രഹസ്യം തുടങ്ങി പത്തു രചനകളടങ്ങിയതാണ് കഥാസമാഹാരം.

Content Highlights: Susmesh chandroth, Sujatha, Mathrubhumi Books