'തെക്കന്‍ കേരളജീവിതം അടയാളപ്പെടുത്തുന്ന കൃതികള്‍ വിരളം' -പി.കെ രാജശേഖരന്‍

സമുദ്രശേഷം ഡോ. പി.കെ രാജശേഖരന്‍ മധുപാലിന് നല്‍കി പ്രകാശനം ചെയ്യുന്നു, സബിന്‍ ഇഖ്ബാല്‍, ജോണി എം.എല്‍ എന്നിവര്‍ സമീപം
സമുദ്രശേഷം ഡോ. പി.കെ രാജശേഖരന്‍ മധുപാലിന് നല്‍കി പ്രകാശനം ചെയ്യുന്നു, സബിന്‍ ഇഖ്ബാല്‍, ജോണി എം.എല്‍ എന്നിവര്‍ സമീപം

തിരുവനന്തപുരം: തെക്കന്‍ കേരളത്തിലെ ഗ്രാമീണ ജീവിതം അടയാളപ്പെടുത്തുന്ന കൃതികള്‍ വളരെ കുറവാണെന്ന് പ്രമുഖ സാഹിത്യ നിരൂപകന്‍ പി.കെ രാജശേഖരന്‍. സബിന്‍ ഇക്ബാല്‍ രചിച്ച് ജോണി എം.എല്‍ വിവര്‍ത്തനം ചെയ്ത `സമുദ്രശേഷം` എന്ന നോവലിന്റെ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

വര്‍ക്കലയിലെ സമൂഹ ജീവിതവും മുസ്ലീം സമുദായം നേരിടുന്ന സ്വത്വപ്രശ്‌നങ്ങളും അവതരിപ്പിക്കുന്ന നോവല്‍ എല്ലാവരും വായിച്ചിരിക്കേണ്ടതാണ്.ഇംഗ്ലീഷില്‍ എഴുതുന്ന മലയാള എഴുത്തുകാരുടെ ഇടയില്‍ സുപ്രധാന കാല്‍വയ്പാണ് ഈ നോവലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പുസ്തകം വാങ്ങാം

ചലച്ചിത്ര സംവിധായകനും നടനുമായ മധുപാല്‍ പുസ്തകം ഏറ്റുവാങ്ങി. `ക്ലിഫ് ഹാങേഴ്‌സ്` എന്ന ഇംഗ്ലീഷ് നോവലിന്റെ പേരു തന്നെ മലയാള വിവര്‍ത്തനത്തിനും ഉപയോഗിക്കാമായിരുന്നുവെന്ന് മധുപാല്‍ പറഞ്ഞു.

പുളിമാട് മാതൃഭൂമി ബുക്‌സ് സ്റ്റാളില്‍ നോവലിസ്റ്റ് സബിന്‍ ഇക്ബാല്‍, വിവര്‍ത്തകന്‍ ജോണി എം.എല്‍, മാതൃഭൂമി ബുക്‌സ് ഡെപ്യൂട്ടി മാനേജര്‍ പ്രവീണ്‍ വി.ജെ എന്നിവര്‍ സംസാരിച്ചു.
 

Content Highlights: Sabin Iqbals novel Samudrashesham released