ഗണിതശാസ്ത്ര ഒളിംപ്യാഡ് കൈപ്പുസ്തകവുമായി ഡോ. രാജു നാരായണ സ്വാമി

രാജു നാരായണസ്വാമി |  Photo - S Sreekesh, Mathrubhumi archives
രാജു നാരായണസ്വാമി | Photo - S Sreekesh, Mathrubhumi archives

ഗണിതശാസ്ത്ര ഒളിംപ്യാഡിനൊരുങ്ങുന്ന കുട്ടികള്‍ക്ക് കൈപ്പുസ്തകവുമായി ഡോ. രാജു നാരായണ സ്വാമി ഐ.എ.എസ്. വിവിധ ഒളിംപ്യാഡ് പരീക്ഷകളില്‍ നിന്നും തെരഞ്ഞെടുത്ത 26 ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളുമാണ് പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. 

നമ്പര്‍ തിയറിയുടെ അടിസ്ഥാനമായ മോഡുലര്‍ അരിതമെറ്റിക്, ഫിബൊനാക്കി അനുക്രമം മുതലായവയെക്കുറിച്ചുള്ള ലഘുവിവരണവും ഗ്രന്ഥത്തിലുണ്ട്. ഡോ. രാജു നാരായണ സ്വാമിയുടെ മുപ്പത്തിയൊന്നാമത്തെ പുസ്തകമാണിത്. 

കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ 'ശാന്തിമന്ത്രം മുഴങ്ങുന്ന താഴ്‌വരയില്‍', സംസ്ഥാന കുഞ്ഞുണ്ണി പുരസ്‌കാരത്തിനര്‍ഹമായ 'നീലക്കുറിഞ്ഞി: ഒരു വ്യാഴവട്ടത്തിലെ വസന്തം' എന്നിവയാണ് മറ്റ് പുസ്തകങ്ങള്‍. 


 

Content Highlights: Raju Narayana Swamy IAS, Maths olimpiad book