'ആ' അഭിസംബോധന ചെയ്യുന്നത് വ്യക്തിയിലൂടെ സമൂഹത്തെ - പി.എഫ്. മാത്യൂസ്

കൊച്ചി: കെ.പി. ജയകുമാറിന്റെ 'ആ' എന്ന നോവല്‍ വ്യക്തിയിലൂടെ സമൂഹത്തെയാണ് അഭിസംബോധന ചെയ്യുന്നതെന്ന് പി.എഫ്. മാത്യൂസ്. കൊച്ചിയിലെ മാതൃഭൂമി ബുക്‌സ് സ്റ്റാളിന്റെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ചുനടന്ന ചടങ്ങില്‍ നോവല്‍ പ്രാകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യക്തിയിലൂടെ മറവിയെക്കുറിച്ച് പറഞ്ഞുകൊണ്ട് സമൂഹത്തിന്റെ ചരിത്രവിസ്തൃതിയെ നോവല്‍ പറഞ്ഞുവെക്കുന്നു. ഇതിവൃത്തത്തെ ആശ്രയിച്ചല്ല നോവല്‍ മുന്നോട്ടുപോകുന്നത്, എന്നാല്‍ വെറും ആശയ ചര്‍ച്ചയുമല്ല. വായനാസുഗമമായ എഴുത്തുരീതികൊണ്ട് നോവലിസ്റ്റിന്റേതായ പ്രതിഭയുണ്ടെന്ന് കെ.പി. ജയകുമാര്‍ തെളിയിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കലൂര്‍-കടവന്ത്ര റോഡിലുള്ള മാതൃഭൂമി ബുക്‌സറ്റാളില്‍ നടന്ന പുസ്തകപ്രകാശന ചടങ്ങില്‍ പി.എഫ്. മാത്യൂസില്‍നിന്ന് ഡോ. ദീപ സി.കെ. പുസ്തകം ഏറ്റുവാങ്ങി. ഡോ. സജിന്‍ പി.ജെ. പുസ്തകം പരിചയപ്പെടുത്തി. കെ.പി. ജയകുമാര്‍, ഡോ. ദീപ സി.കെ. തുടങ്ങിയവര്‍ സംസാരിച്ചു.
Content Highlights: P.F. Mathews, K.P. Jayakumar, Novel titled 'Aa', Book release, Mathrubhumi books