'രാമായണത്തെ സുനിശ്ചിതമായ ഒരു അന്തിമപാഠമാക്കാനും അതിന്റെ അവകാശം നേടാനും ചിലര്‍ ശ്രമിക്കുന്നു'- ഇളയിടം

മലയാള രാമായണം പുസ്തകപ്രകാശനം
മലയാള രാമായണം പുസ്തകപ്രകാശനം

കോഴിക്കോട്: രാമായണത്തെ സുനിശ്ചിതമായ ഒരു അന്തിമപാഠമാക്കാനും അതിന്റെ അവകാശം നേടാനും ചിലര്‍ ശ്രമിക്കുന്നതായി എഴുത്തുകാരനും പ്രഭാഷകനുമായ സുനില്‍ പി. ഇളയിടം. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച എം.എന്‍. കാരശ്ശേരിയുടെ 'മലയാളരാമായണം' പ്രകാശനംചെയ്യുകയായിരുന്നു അദ്ദേഹം. വാല്മീകിരാമായണവും രാമകഥകളുടെ പുനരാഖ്യാനങ്ങളും ഏകമുഖമല്ലാതെ സംഘര്‍ഷഭരിതമായി പരസ്പരം ഇണങ്ങിയും പിണങ്ങിയുമാണ് നിലനില്‍ക്കുന്നത്.

ചലനാത്മകമായി കാലത്തിലൂടെ വികസിച്ചുവരുന്ന പ്രകൃതമാണ് ഇതിഹാസങ്ങള്‍ക്കുള്ളത്. ഹൃദ്യമായ വായനയ്ക്ക് പറ്റുന്ന രീതിയിലുള്ളതാണ് കാരശ്ശേരിയുടെ മലയാളരാമായണമെന്നും അദ്ദേഹം പറഞ്ഞു. ജി. അനന്യ പുസ്തകം ഏറ്റുവാങ്ങി. നിരൂപകന്‍ കെ.സി. നാരായണന്‍ അധ്യക്ഷനായി. എം.എന്‍. കാരശ്ശേരി പ്രസംഗിച്ചു.
 

Content Highlights: mn karassery malayala ramayanam book release g ananya sunil p ilayidom kc narayanan