ആത്മീയതയുടെ ആഴത്തിലുള്ള രേഖപ്പെടുത്തലുകളാണ് കെ.വി മോഹന്‍ കുമാറിന്റെ രചനകള്‍-മോഹന്‍ ലാല്‍

#സ്വന്തം ലേഖിക
കെ വി മോഹന്‍കുമാറിന്റെ ഏറ്റവും പുതിയ നോവല്‍ മഹായോഗി നടന്‍ മോഹന്‍ലാല്‍ പ്രകാശനം ചെയ്യുന്നു.
കെ വി മോഹന്‍കുമാറിന്റെ ഏറ്റവും പുതിയ നോവല്‍ മഹായോഗി നടന്‍ മോഹന്‍ലാല്‍ പ്രകാശനം ചെയ്യുന്നു.

കൊച്ചി: ഇന്ത്യന്‍ ആത്മീയതയുടെ ആഴത്തിലുള്ള രേഖപ്പെടുത്തലുകളാണ് കെ വി മോഹന്‍ കുമാറിന്റെ രചനകളെന്ന് നടന്‍ മോഹന്‍ ലാല്‍.  കെ വി മോഹന്‍കുമാറിന്റെ ഏറ്റവും പുതിയ നോവല്‍ മഹായോഗി പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാതൃഭൂമി ബുക്‌സാണ് പുസ്തകം പബ്ലിഷ് ചെയ്തത്.

ഇന്ത്യന്‍ ആത്മീയതയുടെ ആഴത്തിലുള്ള രേഖപ്പെടുത്തലുകളാണ് അദ്ദേഹത്തിന്റെ രചനകള്‍. അത്തരം സമീപനത്തിന്റെ ഏറ്റവും പുതിയതും പ്രധാനപ്പെട്ടതുമായ ഒന്നാണ് മഹായോഗി. ജീവചരിത്ര നോവലുകള്‍ക്ക് ഒരുപാട് പരിമിതികളുണ്ട്.

ഒരു നോവല്‍ നായകനുവേണ്ടുന്ന ജീവിതാനുഭവ കഥകളെക്കോള്‍ സമ്പന്നമായതുകൊണ്ടാകാം ഭക്തിവേദാന്തപ്രഭുപാദരുടെ ജീവിതകഥ മനസില്‍ തട്ടുന്ന വായന അനുഭവമാക്കി മാറ്റാന്‍ എഴുത്തുകാരനെ സഹായിച്ചതെന്നുമാണ് താന്‍ മനസിലാക്കുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു.

Content Highlights: KV Mohankumar mahayogi books