കുര്‍ദ് സംഘര്‍ഷങ്ങളിലേക്ക് വലിച്ചെറിയപ്പെട്ട ഇന്ത്യന്‍ പെണ്‍കുട്ടിയുടെ ജീവിതകഥ;'സിന്‍' പുസ്തകചര്‍ച്ച

കോഴിക്കോട് മാതൃഭൂമി ബുക്സിൽ നടന്ന ചടങ്ങിൽ കേരള സാഹിത്യ അക്കാദമിയുടെ അവാർഡ് നേടിയ 'സിൻ' എന്ന നോവൽ എഴുതിയ ഹരിത സാവിത്രി വായനക്കാരുമായി സംവദിക്കുന്നു. ഫഹദ് റാസ സമീപം.
കോഴിക്കോട് മാതൃഭൂമി ബുക്സിൽ നടന്ന ചടങ്ങിൽ കേരള സാഹിത്യ അക്കാദമിയുടെ അവാർഡ് നേടിയ 'സിൻ' എന്ന നോവൽ എഴുതിയ ഹരിത സാവിത്രി വായനക്കാരുമായി സംവദിക്കുന്നു. ഫഹദ് റാസ സമീപം.

കോഴിക്കോട്: മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ഹരിത സാവിത്രിയുടെ 'സിന്‍' എന്ന നോവലിന്റെ 'മുഖാമുഖം' പരിപാടി രാജാജി റോഡിലെ മാതൃഭൂമി ബുക്‌സില്‍ നടന്നു. 2023-ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരത്തിനര്‍ഹമായ നോവലാണ് 'സിന്‍'. കോഴിക്കോട് ആകാശവാണിയിലെ ട്രാന്‍സ്മിഷന്‍ എക്‌സിക്യുട്ടീവ് ഫഹദ് റാസ ഹരിതയുമായി സംവദിച്ചു. 

വെറുമൊരു നോവല്‍ മാത്രമല്ല 'സിന്‍', കുര്‍ദ് സംഘര്‍ഷങ്ങളിലേക്ക് അപ്രതീക്ഷിതമായി വലിച്ചെറിയപ്പെട്ട ഒരു ഇന്ത്യന്‍ പെണ്‍കുട്ടിയുടെ ജീവിതകഥയെന്ന നിലയില്‍ രചിക്കപ്പെട്ട നോവലാണിതെന്നും ഫഹദ് റാസ അഭിപ്രായപ്പെട്ടു.

തുര്‍ക്കിയിലെ കുര്‍ദ് വിഭാഗങ്ങള്‍ അനുഭവിക്കുന്ന കൊടും വിവേചനങ്ങളുടെയും അടിച്ചമര്‍ത്തലിന്റെയും അതിനെതിരായ അതിജീവന പോരാട്ടങ്ങളുടെയും പശ്ചാത്തലത്തിലാണ് നോവല്‍ എഴുതിയതെന്നും ഹരിത സാവിത്രി പറഞ്ഞു. മാതൃഭൂമി ബുക്‌സ് കോപ്പി റൈറ്റര്‍ എം. ശ്രീബ സംസാരിച്ചു.

Content Highlights: Meet the author Haritha Savithri