പ്രേംകുമാറിന്റെ 'ദൈവത്തിന്റെ അവകാശികള്‍' പ്രകാശനം ചെയ്തു.

കൊച്ചി:നടന്‍ പ്രേംകുമാര്‍ രചിച്ച് ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകമായ ദൈവത്തിന്റെ അവകാശികള്‍ മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് പ്രകാശനം ചെയ്തു. പത്രമാധ്യമങ്ങളില്‍ പ്രേംകുമാര്‍ എഴുതിയ തിരഞ്ഞെടുത്ത 22 ലേഖനങ്ങളുടെ സമാഹാരമാണ് 'ദൈവത്തിന്റെ അവകാശികള്‍'.
സിനിമയിലെ അനുഭവങ്ങളും വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളും പുസ്തകത്തെ വ്യത്യസ്തമാക്കുന്നു. പ്രേംകുമാറിന്റെ അദ്ധ്യാപകന്‍കൂടിയായ മലയാളത്തിന്റെ പ്രിയ കവി വി മധുസൂദനന്‍ നായരാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്.
Content Highlights: Premkumar, Mohanlal, Mammootty