25-ാം പതിപ്പിലെത്തിയ മൂന്ന് മികച്ച നോവലുകള്‍; സ്‌പെഷ്യല്‍ ഓഫറില്‍ സ്വന്തമാക്കാം

കോഴിക്കോട്: വായനക്കാരുടെ ഹൃദയം കവര്‍ന്ന നോവലുകളാണ് സുഭാഷ് ചന്ദ്രന്റെ 'സമുദ്രശില', അജയ് പി. മങ്ങാട്ടിന്റെ 'സൂസന്നയുടെ ഗ്രന്ഥപ്പുര', ആര്‍. രാജശ്രീയുടെ 'കല്യാണിയെന്നും ദാക്ഷയണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത' എന്നിവ. 25-ാം പതിപ്പിലെത്തി നില്‍ക്കുന്ന ഈ മൂന്ന് നോവലുകളും മാതൃഭൂമി ബുക്‌സില്‍നിന്നും ഇപ്പോള്‍ സ്‌പെഷ്യര്‍ ഓഫറില്‍ സ്വന്തമാക്കാം.
'സമുദ്രശില', 'കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത' എന്നീ പുസ്തകങ്ങളുടെ 40000-ത്തോളം കോപ്പികളും 'സൂസന്നയുടെ ഗ്രന്ഥപ്പുര'യുടെ 36000-ത്തിലേറെ കോപ്പികളും ഇതിനകം വിറ്റഴിഞ്ഞിട്ടുണ്ട്. 1585 രൂപയുടെ ഈ മൂന്ന് പുസ്തകങ്ങളും വായനക്കാര്‍ക്ക് ഇപ്പോള്‍ ബണ്ടില്‍ ഓഫറില്‍ 1199 രൂപയ്ക്ക് സ്വന്തമാക്കാം.
'സൂസന്നയുടെ ഗ്രന്ഥപ്പുര' 'Susanna's Granthapura' എന്ന പേരിലും 'കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത' 'The Sthory of Two Wimmin named Kalyani and Dhakshayani' എന്ന പേരിലും പെന്‍ഗ്വിന്‍ ബുക്‌സ് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
മാതൃഭൂമി ബുക്സ്റ്റാളുകളിലും ഓണ്‍ലൈനിലും ഈ പുസ്തകങ്ങള്‍ പ്രത്യേക വിലക്കിഴിവില്‍ ലഭ്യമാണ്.
പുസ്തകം ഓണ്‍ലൈനായി വാങ്ങാന്‍ mbibooks.com സന്ദര്‍ശിക്കുക.
Content Highlights: Special offer for books at Mathrubhumi books