'മരിയ വെറും മരിയ'യുടെ വിശേഷങ്ങളുമായി സന്ധ്യാമേരി കാഞ്ഞങ്ങാട് മാതൃഭൂമി ബുക്‌സ്‌റ്റോറിൽ

എം.ബി.ഐ.എഫ്.എല്‍. ബുക് ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിനര്‍ഹയായ സന്ധ്യാമേരി, മരിയ വെറും മരിയ എന്ന നോവലിന്റെ വിശേഷങ്ങള്‍ വായനക്കാരുമായി പങ്കുവെക്കാന്‍ ഫെബ്രുവരി 22-ന് കാഞ്ഞങ്ങാട് മാതൃഭൂമി ബുക്‌സ്റ്റോറില്‍ എത്തുന്നു. ജയശ്രീ കളത്തില്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ മരിയ ജസ്റ്റ് മരിയ നേരത്തെ ജെ.സി.ബി. സാഹിത്യ പുരസ്‌കാരത്തിനുള്ള അന്തിമ പട്ടികയില്‍ ഇടംനേടുകയും ക്രോസ്സ് വേഡ് ബുക് അവാര്‍ഡ് സ്വന്തമാക്കുകയും ചെയ്തിരുന്നു. അദ്ധ്യാപകനായ രാജേഷ് കരിപ്പാല്‍ എഴുത്തുകാരിയുമായി സംവദിക്കും.
മരിയ വെറും മരിയ എന്ന പുസ്തകം വാങ്ങാം
Content Highlights: author of mariya verum mariya sandhya mary at mathrubhumi kanhangad bookstore