Bharat NCAP: ക്രാഷ് ടെസ്റ്റിൽ മിന്നി സിയേറ EV, 5 സ്റ്റാർ സേഫ്റ്റി റേറ്റിങ്, വിശദാംശങ്ങൾ

#ഓട്ടോമൊബൈല്‍ ഡെസ്‌ക്
ടാറ്റ സിയേറ ഇ.വി | Photo -  Tata, Sreengrab
ടാറ്റ സിയേറ ഇ.വി | Photo - Tata, Sreengrab

ഭാരത് എൻസിഎപി (Bharat NCAP) ക്രാഷ് ടെസ്റ്റുകളിൽ 5-സ്റ്റാർ സുരക്ഷാ റേറ്റിങ് നേടി ടാറ്റ സിയറ ഇവി. മുതിർന്ന യാത്രക്കാരുടെ സുരക്ഷയിൽ 32-ൽ 30.62 പോയിന്റും കുട്ടികളുടെ സുരക്ഷയിൽ 49-ൽ 45 പോയിന്റും SUV നേടി. ക്രാഷ് ടെസ്റ്റുകൾക്കായി ടാറ്റ ഉയർന്ന വകഭേദമായ എംപവേർഡ് 75 kWh QWD വേരിയന്റാണ് ഉപയോഗിച്ചത്, എങ്കിലും RWD, AWD കോൺഫിഗറേഷനുകളിലെ ലിസ്റ്റ് ചെയ്തിട്ടുള്ള PURE, PURE S, ADV, EMP എന്നീ ട്രിമ്മുകൾക്കും ഈ റേറ്റിങ് ബാധകമാണ്. ടാറ്റ മോട്ടോഴ്സിന്റെ വരാനിരിക്കുന്ന ഇലക്ട്രിക് മിഡ്-സൈസ് എസ്യുവിയുടെ സുരക്ഷ സംബന്ധിച്ച വിശ്വാസ്യത വർധിപ്പിക്കുന്നതാണ് ഈ നേട്ടം എന്ന് വിലയിരുത്തപ്പെടുന്നു.

മുതിർന്നവരുടെ സുരക്ഷ

ഫ്രണ്ടൽ ഓഫ്സെറ്റ് ഡിഫോർമബിൾ ബാരിയർ ടെസ്റ്റിൽ സിയറ ഇവി ഡ്രൈവറുടെയും മുൻവശത്തെ യാത്രികന്റെയും തല, നെഞ്ച്, പെൽവിസ്, തുടകൾ എന്നിവയ്ക്ക് മികച്ച സംരക്ഷണം നൽകി. അവരുടെ ഷിൻ അഥവാ കണങ്കാലിന് താഴെയുള്ള ഭാഗത്തിന് തൃപ്തികരമായ റേറ്റിങ് ലഭിച്ചപ്പോൾ, ഡ്രൈവറുടെ കാലുകൾക്ക് മാർജിനൽ റേറ്റിങ് ലഭിച്ചു.

വശങ്ങളിലുണ്ടാകുന്ന ആഘാതങ്ങളെ പ്രതിരോധിക്കുന്നതിൽ SUV മികച്ച പ്രകടനം കാഴ്ചവച്ചു. സൈഡ് മൂവബിൾ ഡിഫോർമബിൾ ബാരിയർ, സൈഡ് പോൾ എന്നീ രണ്ട് ടെസ്റ്റുകളിലും ഡ്രൈവറുടെയും മുൻയാത്രികന്റെയും പ്രധാന ശരീരഭാഗങ്ങൾക്ക് ഭാരത് എൻസിഎപി മികച്ച സംരക്ഷണം രേഖപ്പെടുത്തി.

പരീക്ഷിച്ച സിയറ ഇവിയുടെ ഭാരം 2,412 കിലോഗ്രാമും രണ്ട് നിര സീറ്റുകളുള്ള SUV ബോഡി കോൺഫിഗറേഷനുമുള്ളതായിരുന്നു. വിലയിരുത്തിയ വേരിയന്റുകളിലെ സ്റ്റാൻഡേർഡ് സുരക്ഷാ ഉപകരണങ്ങളിൽ ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, തലയുടെ സംരക്ഷണത്തിനായി സൈഡ് കർടൈൻ എയർബാഗുകൾ, കാൽനടയാത്രക്കാരുടെ സംരക്ഷണം, സീറ്റ്ബെൽറ്റ് റിമൈൻഡറുകൾ എന്നിവ ഉൾപ്പെടുന്നു.

കുട്ടികളുടെ സുരക്ഷ

കുട്ടികളുടെ സംരക്ഷണത്തിലും സിയറ ഇവി മികച്ച പ്രകടനം കാഴ്ചവച്ചു. ഫ്രണ്ടൽ, സൈഡ്-ഇംപാക്റ്റ് ടെസ്റ്റുകളിൽ പിന്നിലേക്ക് തിരിഞ്ഞിരിക്കുന്ന 18 മാസം പ്രായമുള്ളതും 3 വയസ്സുള്ളതുമായ ചൈൽഡ് ഡമ്മികൾ ഉപയോഗിച്ച് നടത്തിയ ടെസ്റ്റിൽ വാഹനം മുഴുവൻ മാർക്കും നേടി. ചൈൽഡ് റെയിൻഡ്രൈന്റ് സിസ്റ്റം ഇൻസ്റ്റലേഷൻ വിലയിരുത്തലിൽ SUV 12-ൽ 12 എന്ന മികച്ച സ്‌കോർ നേടി. വെഹിക്കിൾ അസസ്മെന്റ് വിഭാഗത്തിൽ നാല് പോയിന്റുകൾ നഷ്ടപ്പെട്ടതോടെ ഇതിന്റെ മൊത്തത്തിലുള്ള ചൈൽഡ് പ്രൊട്ടക്ഷൻ സ്‌കോർ 49-ൽ 45 ആയി.

ഹാരിയർ ഇവിയുമായി പങ്കിടുന്ന ടാറ്റയുടെ Acti.ev+ ആർക്കിടെക്ചറിലാണ് സിയറ ഇവി നിർമ്മിച്ചിരിക്കുന്നത്. ഇത് 63 kWh, 75 kWh ബാറ്ററി പായ്ക്ക് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു. ഇവ രണ്ടിലും സ്റ്റാൻഡേർഡായി 315 Nm ടോർക്ക് ഉത്പാദിപ്പിക്കുന്ന റിയർ മൗണ്ടഡ് മോട്ടോർ നൽകിയിരിക്കുന്നു. 63 kWh പതിപ്പ് 238 hp കരുത്ത് ഉത്പാദിപ്പിക്കുമ്പോൾ, 75 kWh RWD വേരിയന്റ് 209 hp കരുത്ത് നൽകുന്നു.

വലിയ ബാറ്ററിയിൽ ഡ്യുവൽ-മോട്ടോർ AWD ലേഔട്ടും ലഭ്യമാണ്. ഇതിൽ 140hp കരുട്ടുള്ള ഫ്രണ്ട് മോട്ടോർ കൂടി ചേരുമ്പോൾ മൊത്തം 504Nm ടോർക്ക് ലഭിക്കുന്നു. ബൂസ്റ്റ് മോഡ് പ്രവർത്തനക്ഷമമാക്കുമ്പോൾ, AWD പതിപ്പിന് 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ 5.8 സെക്കൻഡ് മതിയെന്ന് ടാറ്റ അവകാശപ്പെടുന്നു.

75kWh RWD വേരിയന്റുകൾക്ക് 665km MIDC റേഞ്ചും, AWD പതിപ്പിന് 624km ഉം, 63kWh മോഡലുകൾക്ക് 535km ഉം റേഞ്ച് ലഭിക്കുമെന്ന് ടാറ്റ അവകാശപ്പെടുന്നു. 120kW DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 15 മിനിറ്റിനുള്ളിൽ 263km വരെ റേഞ്ച് SUV-യ്ക്ക് നൽകാനാകുമെന്ന് കമ്പനി പറയുന്നു. അതേസമയം 20 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ ഏകദേശം 26 മിനിറ്റ് എടുക്കും. 7.2kW എസി ചാർജർ ഉപയോഗിച്ച് 63kWh ബാറ്ററി പൂർണ്ണമായി ചാർജ് ചെയ്യാൻ 8.9 മണിക്കൂറും 75kWh യൂണിറ്റിന് 10.5 മണിക്കൂറും വേണ്ടിവരും.

Content Highlights: Tata Sierra EV achieves 5-star Bharat NCAP safety rating., Scored 30.62/32 for adult occupant protection and 45/49 for child protection., Built on Acti.ev+ architecture with 63 kWh and 75 kWh battery options., Offers up to 665km MIDC range with 120kW DC fast charging support.