വെള്ളത്തിൽ മുങ്ങിപ്പോയ കാർ, കഴുത്തൊപ്പം വെള്ളത്തിൽ ഒഴുകിപ്പോകാതെ പിടിച്ച് ഉടമ| Video

വാഹനങ്ങൾ എന്നത് കേവലം യാത്ര ഉപാധിയായി മാത്രമല്ല വൈകാരികമായ ബന്ധം കാത്തുസൂക്ഷിക്കുന്ന നിരവധി ആളുകളുണ്ട്. വാഹനങ്ങൾ പരിപാലിക്കുന്ന രീതിയിൽ നിന്ന് ആ വാഹനവുമായി അതിന്റെ ഉടമയ്ക്കുള്ള ബന്ധം വായിച്ചെടുക്കാൻ സാധിക്കും. ഇത്തരത്തിൽ വളരെ വൈകാരികമായി ഒരു വീഡിയോ ദൃശ്യമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നത്.
കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വാഹനം മുങ്ങിപ്പോകാതെയും ഒഴുക്കിൽപ്പെടാതെയും സംരക്ഷിക്കാൻ ശ്രമിക്കുന്ന ഒരു വ്യക്തിയുടെ ദൃശ്യങ്ങളാണ് ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിക്കുന്നത്. എവിടെയാണ് ഈ സംഭവമുണ്ടായതെന്ന് വ്യക്തമല്ല. വെള്ളത്തിൽ പൂർണമായും മുങ്ങിക്കിടക്കുന്ന വാഹനമാണ് ദൃശ്യങ്ങളിലുള്ളത്. കഴുത്തിനൊപ്പം വെള്ളത്തിൽ വാഹനത്തിന്റെ പിന്നിലെ ഡോർ ഹാൻഡിലിൽ പിടിച്ച് നിൽക്കുന്ന ഉടമയെയാണ് കാണാനാകുക.
പിന്നീട് വെള്ളത്തിൽ കുടുങ്ങി പോയ വാഹനം പുറത്തെത്തിക്കുന്നതിനായി ക്രെയിൻ എത്തിച്ച് സുരക്ഷിതമായ സ്ഥാനത്തേക്ക് വാഹനം മാറ്റുന്നതും വീഡിയോയിലുണ്ട്. വാഹനത്തിനുള്ളിൽ പൂർണമായും വെള്ളം കയറിയിട്ടുണ്ടെന്നാണ് ദൃശ്യങ്ങൾ നൽകുന്ന സൂചന. ടാറ്റ മോട്ടോഴ്‌സിന്റെ ഇലക്ട്രിക് എസ്‌യുവി മോഡലായ നെക്‌സോൺ ഇവിയാണ് വെള്ളത്തിൽ മുങ്ങിക്കിടക്കുന്നത്.
ചുരുങ്ങിയ സമയം കൊണ്ടുതന്നെ ലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടത്. കാറിന്റെ ഉടമയുടെ അവസ്ഥയിൽ സഹതാപം പ്രകടിപ്പിച്ചും അദ്ദേഹത്തിന്റെ വാഹനത്തോടുള്ള ഇഷ്ടത്തെ പ്രശംസിച്ചുമൊക്കെ നിരവധി ആളുകൾ വീഡിയോയ്ക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തുന്നുണ്ട്. വാഹന ഉടമയുടെ ധൈര്യത്തെയും കമന്റുകളിലൂടെ പ്രശംസിച്ചിരിക്കുന്നത് കാണാനാകും.
ടാറ്റ നെക്‌സോൺ ഇലക്ട്രിക് എസ്‌യുവിയാണ് വീഡിയോയിൽ കാണുന്നത്. പൂർണമായും വെള്ളത്തിൽ മൂടിയിരിക്കുമ്പോഴും വാഹനത്തിന്റെ പല ഭാഗങ്ങളും പ്രവർത്തന ക്ഷമമാണെന്നാണ് വീഡിയോയിൽ കാണുന്നത്. ലൈറ്റുകളും വൈപ്പറുകളും പ്രവർത്തിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്.
Content Highlights: Viral footage shows an owner protecting his car during severe flooding., The vehicle involved is a Tata Nexon EV, likely the 2020 model., Despite being submerged, the vehicle's lights and wipers remained functional., The car was eventually recovered using a crane., The incident highlights the emotional bond between owners and their vehicles.