ട്രാഫിക് നിയമം, ലെയ്ൻ പാലിക്കൽ; ഡ്രൈവർമാർക്ക് മികച്ചപരിശീലനം ആവശ്യമെന്ന് മന്ത്രി ഗഡ്കരി

#Auto Desk
നിതിന്‍ ഗഡ്കരി | Photo: PTI
നിതിന്‍ ഗഡ്കരി | Photo: PTI

ന്യൂഡൽഹി: ട്രാഫിക് നിയന്ത്രണങ്ങളെക്കുറിച്ചും ലെയ്ൻ അച്ചടക്കം സംബന്ധിച്ചും രാജ്യത്ത് ഡ്രൈവർമാർക്ക് ശരിയായ പരിശീലനം ആവശ്യമാണെന്ന് ഗതാഗതമന്ത്രി നിതിൻ ഗഡ്കരി.

റോഡപകടങ്ങൾ രാജ്യത്ത് ഒരുവർഷം 1.8 ലക്ഷം മരണങ്ങൾക്കുവരെ കാരണമാകുന്നതായും ഇത് വേദനാജനകമാണെന്നും മന്ത്രി പറഞ്ഞു.

രാജ്യസഭയിൽ സുധാമൂർത്തിയുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. ഡ്രൈവർമാർക്ക് ലൈസൻസ് നൽകുന്നതിൽ സുതാര്യത കൊണ്ടുവരാൻ പുതിയ പദ്ധതികളുണ്ടോ എന്നായിരുന്നു ചോദ്യം.

ടോൾഗേറ്റുകളിൽ മുൻ എം.പി.മാർക്ക് സൗജന്യ പാസ് നൽകുന്നത് പരിഗണിക്കണമെന്ന ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്റെ നിർദേശം പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

രാജ്യസഭയിൽ ചോദ്യോത്തരവേളയിലാണ് സഭാധ്യക്ഷൻ ഈ നിർദേശം മുന്നോട്ടുവെച്ചത്.

Content Highlights: Minister Nitin Gadkari advocates for mandatory driver training and lane discipline., Road accidents in India cause approximately 1.8 lakh deaths annually., Government is focusing on transparency in the driver licensing process., Proposal to consider toll-free passes for former MPs is under review.