10 ദിവസം, 1,15,125 വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍; ഉത്സവ സീസണ്‍ പൊടിപൊടിച്ച് മഹാരാഷ്ട്ര

മുംബൈ: ഈ വര്‍ഷം 10 ദിവസത്തെ നവരാത്രി, ദസറ കാലയളവില്‍ മഹാരാഷ്ട്രയില്‍ 1,15,125 പുതിയ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ വര്‍ഷം ഇതേ ഉത്സവകാലത്ത് 1,07,226 വാഹനങ്ങളാണ് രജിസ്ട്രേഷന്‍ നടത്തിയത്.
7.37 ശതമാനം വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. ഗതാഗത വകുപ്പിന്റെ വാഹന രജിസ്ട്രേഷന്‍ ഡേറ്റ അനുസരിച്ച്, സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ രണ്ട് വരെ സംസ്ഥാനത്തുടനീളം രജിസ്റ്റര്‍ ചെയ്ത മൊത്തംവാഹനങ്ങളില്‍ 70,381 ഇരുചക്രവാഹനങ്ങളും, 29,909 കാറുകളുമായിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ രണ്ടിനും ഒക്ടോബര്‍ 12 നും ഇടയില്‍ 71,428 ഇരുചക്രവാഹനങ്ങളും 22,817 കാറുകളും രജിസ്റ്റര്‍ ചെയ്തു.
പുണെ റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രജിസ്ട്രേഷന്‍ രേഖപ്പെടുത്തിയത്. പിംപ്രി ചിഞ്ച്വാഡ് രണ്ടാം സ്ഥാനത്താണ്. മുംബൈയിലും അതിന്റെ മെട്രോപൊളിറ്റന്‍ മേഖലയിലും വാഹന രജിസ്ട്രേഷന്‍ എണ്ണത്തില്‍ കാര്യമായ വളര്‍ച്ചയുണ്ടായിട്ടില്ല.
താനെ, കല്യാണ്‍, ഗ്രേറ്റര്‍ മുംബൈ തുടങ്ങിയ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന വാഹന രജിസ്ട്രേഷനുകളില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. മഹാരാഷ്ട്രയിലെ വാഹനങ്ങളുടെ കണക്ക് ഇതിനകം 4.5 കോടി കവിഞ്ഞു.
Content Highlights: Over 1.15 lakh new vehicles registered in Maharashtra during the 10-day Navratri & Dussehra festival, marking a significant 7.37% increase from last year.