വനം വകുപ്പിന് കെ.ഇ.എഫ്. ഹോസ്പിറ്റാലിറ്റി നാലു റാപ്പിഡ് റെസ്‌പോൺസ് വാഹനങ്ങൾ നൽകി

കെ.ഇ.എഫ്. ഹോസ്പിറ്റാലിറ്റി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് വനം വകുപ്പിന് നൽകിയ വാഹനങ്ങൾ ചെയർമാൻ ഫൈസൽ കൊട്ടിക്കോളനും വൈസ് ചെയർപേഴ്സൺ ഷബാന ഫൈസലും ഫ്ലാഗ് ഓഫ് ചെയ്യുന്നു.
കെ.ഇ.എഫ്. ഹോസ്പിറ്റാലിറ്റി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് വനം വകുപ്പിന് നൽകിയ വാഹനങ്ങൾ ചെയർമാൻ ഫൈസൽ കൊട്ടിക്കോളനും വൈസ് ചെയർപേഴ്സൺ ഷബാന ഫൈസലും ഫ്ലാഗ് ഓഫ് ചെയ്യുന്നു.

കോഴിക്കോട്: വന്യജീവി-മനുഷ്യസംഘർഷം ഫലപ്രദമായി നേരിടുന്നതിന് കെ.ഇ.എഫ്. ഹോസ്പിറ്റാലിറ്റി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് വനം വകുപ്പിന് നാല് റാപ്പിഡ് റെസ്‌പോൺസ് ടീം വാഹനങ്ങൾ കൈമാറി. ചടങ്ങിൽ കെ.ഇ.എഫ്. ഹോസ്പിറ്റാലിറ്റി ചെയർമാൻ ഫൈസൽ കൊട്ടിക്കോളനും വൈസ് ചെയർപേഴ്‌സൺ ഷബാന ഫൈസലും വാഹനങ്ങൾ ഫ്‌ലാഗ് ഓഫ് ചെയ്തു. ഡി.എഫ്.ഒ. ജോഷിൽ എം., കെ.ഇ.എഫ്. പി.ആർ.ഒ. രാജീവ് എന്നിവർ സംസാരിച്ചു.

സി.ഇ.ആർ. പദ്ധതിയുടെ ഭാഗമായാണ് 92 ലക്ഷം രൂപ ചിലവിട്ട് മഹീന്ദ്രയുടെ നാലു വാഹനങ്ങൾ വനം വകുപ്പിന് നൽകിയത്. ഇവ കൂടാതെ രണ്ട് ഡ്രോണുകൾ, ജി.പി.എസ്. സൗകര്യമുള്ള 40 ജി.എസ്.എം. ക്യാമറ ട്രാപ്പുകൾ, ലാപ്‌ടോപ്പ്, പ്രിന്ററുകൾ, മൊബൈൽ ഹാൻഡ്ഹെൽഡ് ആശയവിനിമയ ഉപകരണങ്ങൾ, മൃഗങ്ങളെ പിടിക്കാനുള്ള കൂടുകൾ എന്നിവയും കൈമാറിയിട്ടുണ്ട്.

ഫോർ വീൽ ഡ്രൈവ് സംവിധാനം ഉൾപ്പെടെയുള്ള മൂന്ന് ബൊലേറോ ക്യാമ്പർ വാഹനങ്ങൾ, ഒരു ബൊലേറോ ബി6 OPT വാഹനം എന്നവയാണ് കൈമാറിയിരിക്കുന്നത്.

Content Highlights: KEF Hospitality donated four rapid response vehicles to the Kerala Forest Department., Investment of 92 lakh rupees under CSR initiative., Equipment includes drones, GPS-enabled camera traps, and animal capture cages., Aims to enhance efficiency in managing human-wildlife conflict zones.