കർണാടകയിൽ ഇന്ന് കെ.എസ്.ആർ.ടി.സി. ബസ് സമരം

ബെംഗളൂരു: വ്യാഴാഴ്ച സംസ്ഥാനത്തെ കർണാടക ആർ.ടി.സി, ബെംഗളൂരു മെട്രപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ തുടങ്ങിയവയിലെ ഗതാഗത ജീവനക്കാർ പണിമുടക്കും. 38-മാസത്തെ വേതന പരിഷ്കരണ കാലയളവിലെ കുടിശ്ശിക അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് 'ബെംഗളൂരു ചലോ' എന്ന് പേരിട്ട പ്രതിഷേധത്തിന് തൊഴിലാളികൾ ആഹ്വാനംചെയ്തത്.
2024 ജനുവരി ഒന്നു മുതൽ നാലുവർഷത്തെ വേതനക്കരാർ നടപ്പിലാക്കണമെന്നും തൊഴിലാളികൾ ആശ്യപ്പെടുന്നുണ്ട്.
മുൻപ് ഒരു പണിമുടക്ക് നടന്നപ്പോൾ, ആവശ്യങ്ങൾ അംഗീകരിക്കുമെന്ന് സർക്കാർ തൊഴിലാളികൾക്ക് ഉറപ്പുനൽകിയിരുന്നു. എന്നാൽ, പിന്നീട് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
എന്നാൽ, വ്യാഴാഴ്ച മുടങ്ങാതെ ജോലിക്ക് ഹാജരാകാൻ കർണാടക ആർ.ടി.സി. എം.ഡി. അക്രം പാഷ ജീവനക്കാരോട് നിർദേശിച്ചിട്ടുണ്ട്. ജോലിക്ക് ഹാജരാകാതിരിക്കുന്നവർക്കെതിരേ ശമ്പളം വെട്ടിക്കുറയ്ക്കൽ ഉൾപ്പെടെയുള്ള അച്ചടക്കനടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജോലിക്ക് ഹാജരാകാത്ത ജീവനക്കാരുടെ യൂണിറ്റ് തിരിച്ചുള്ള പട്ടിക തയ്യാറാക്കാനും അവർക്കെതിരേ നടപടിയെടുക്കാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.
Content Highlights: Karnataka KSRTC & BMTC bus strike today! Learn about the demands, protests, and potential disruptions. Get essential updates on the `Bengaluru Chalo` protest.