മഴക്കാലമാണ്, ഹൈറേഞ്ചിലെ ഡ്രൈവര്‍മാരും യാത്രികരും ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

കട്ടപ്പന(ഇടുക്കി): മഴക്കാലമെത്തിയതോടെ ജില്ലയില്‍ അപകടങ്ങളും വര്‍ധിക്കുകയാണ്. ഘര്‍ഷണം കുറവുള്ള റബ്ബറൈസ്ഡ് റോഡുകളും ഹൈറേഞ്ചിലെ ചെങ്കുത്തായ പാതകളും അപകടങ്ങള്‍ വര്‍ധിക്കുവാന്‍ കാരണമാവുന്നു. അപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഡ്രൈവര്‍മാര്‍ക്കും യാത്രികര്‍ക്കും സുരക്ഷാ മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ് രംഗത്തെത്തി.
• ഇരുചക്രവാഹനം ഉപയോഗിക്കുന്നവര്‍ ഹെഡ്ലൈറ്റ് നിര്‍ബന്ധമായും പ്രവര്‍ത്തിപ്പിക്കുക. ടയറുകളില്‍ ശരിയായ അളവില്‍ കാറ്റു നിറച്ചിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുക. ടയറുകളിലെ മര്‍ദം ആവശ്യത്തില്‍ കൂടിയാലൊ കുറഞ്ഞാലോ വാഹനം തെന്നി നീങ്ങാന്‍ സാധ്യതയുണ്ട്.
• ടയറുകള്‍ ആവശ്യത്തിന് ഘര്‍ഷണം ലഭിക്കുന്നതാണോ എന്ന് പരിശോധിക്കുക പഴയവ മാറ്റുക.
• ഹെഡ്ലൈറ്റ്, ബ്രേക്ക് ലൈറ്റ്് ഇന്‍ഡിക്കേറ്ററുകള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുക.
• കാര്‍ യാത്രികരും മുച്ചക്രവാഹനങ്ങളും വൈപ്പറുകള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുക.
• നാലു ടയറുകളിലേയും ബ്രേക്കുകള്‍ ഒരുപോലെ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുക. (ഹൈറേഞ്ചില്‍ ഉപയോഗിക്കുന്ന ജീപ്പുകളുടെ ബ്രേക്കുകള്‍ പ്രവര്‍ത്തന ക്ഷമമാണോ എന്ന് കൃത്യമായും പരിശോധിക്കുക)
• എയര്‍ ബ്രേയ്ക്ക് ഉപയോഗിക്കുന്ന ഹെവി വാഹനങ്ങളുടെ എയര്‍ ലീക്ക് പോലെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുക. സിസ്റ്റെ പ്രൊട്ടക്ഷന്‍ വാല്‍വ് പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തുക.
• ഹൈറേഞ്ച് മേഖലയില്‍ സര്‍വ്വീസ് നടത്തുന്ന ബസുകളില്‍ ഫോഗ് ലാമ്പ് ഘടിപ്പിക്കുക .ആവശ്യഘട്ടങ്ങളില്‍ ഇവയുടെ പ്രവര്‍ത്തനം കൂടുതല്‍ സുരക്ഷിതത്വം നല്‍കും. ഹസാര്‍ഡ് വാര്‍ണിങ് ലൈറ്റുകള്‍ ആവശ്യമില്ലാതെ ഉപയോഗിക്കരുത്.
• ചെങ്കുത്തായ പാതകളില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങളുടെ ഹാന്‍ഡ് ബ്രേയ്ക്ക് നിര്‍ബന്ധമായും പ്രവര്‍ത്തിപ്പിക്കുക. ഹാന്‍ഡ് ബ്രേയ്ക്ക് പ്രവര്‍ത്തന ക്ഷമമാണ് എന്ന് ഉറപ്പു വരുത്തണമെന്നും ഉടുമ്പന്‍ചോല മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്. ഫ്രാന്‍സിസ് അറിയിച്ചു.
Content Highlights: Idukki Rain Safety: Driving Tips & Vehicle Checks