തിരക്കുള്ള റോഡില്‍ സ്‌കൂട്ടറോടിച്ച് ചെറിയ കുട്ടി, പിന്നിലിരുന്ന് പിതാവ്; വീഡിയോ വൈറൽ, വിമർശനം

രക്ഷിതാക്കളാണ് കുട്ടികളുടെ സംരക്ഷകര്‍. എന്നാല്‍ അവര്‍ കുട്ടികളുടെ സുരക്ഷയ്ക്ക് തീരെ പ്രാധാന്യം നല്‍കാതിരുന്നാലോ? അതിന് ഉദാഹരണമായ ഒരു വീഡിയോ ആണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്. പിന്നാലെ രൂക്ഷവിമര്‍ശനവും ഉയര്‍ന്നു. മഹാരാഷ്ട്രയിലെ ഔറംഗാബാദിലെ ഛത്രപതി സാംബാജി നഗറില്‍നിന്നുള്ള ദൃശ്യമാണ് എന്ന തരത്തിലാണ് വീഡിയോ പ്രചിക്കപ്പെടുന്നത്. വീഡിയോയുടെ ആധികാരികത വ്യക്തമല്ല.
തിരക്കേറിയ റോഡിലൂടെ സ്‌കൂട്ടര്‍ ഓടിക്കുന്ന ചെറിയ പെണ്‍കുട്ടിയെയാണ് വീഡിയോയില്‍ കാണാനാവുക. കുട്ടിയുടെ പിതാവെന്ന് കരുതപ്പെടുന്നയാള്‍ സ്‌കൂട്ടറിന്റെ പിന്‍സീറ്റില്‍ ഇരിക്കുന്നുണ്ട്. രണ്ടുപേരും ഹെല്‍മെറ്റ് പോലും ധരിച്ചിട്ടില്ല. പിന്നില്‍ വന്ന മറ്റൊരു വാഹനത്തിലുള്ളവരാണ് ഇതിന്റെ വീഡിയോ ചിത്രീകരിച്ചതും ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചതും. വീഡിയോ ചിത്രീകരിക്കുന്നത് കണ്ട് പിതാവ് ക്യാമറ നോക്കി കൈ ഉയര്‍ത്തി 'തംബ്സ് അപ്പ്' മുദ്ര കാണിക്കുന്നതും വീഡിയോയില്‍ കാണാം.
വീഡിയോ പ്രചരിച്ചതോടെ നിരവധി പേരാണ് രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്. ഇത് കുട്ടിയുടെ തെറ്റല്ല, മറിച്ച് പിതാവിന്റെ മാത്രം തെറ്റാണ് എന്നായിരുന്നു ഒരു കമന്റ്. നിയമവിരുദ്ധവും സുരക്ഷിതമല്ലാത്തതുമായ കാര്യങ്ങള്‍ ചെയ്യാന്‍ അനുവദിച്ചുകൊണ്ടല്ല സ്നേഹം പ്രകടിപ്പിക്കേണ്ടത് എന്നാണ് മറ്റൊരാള്‍ പറഞ്ഞത്. പിതാവിനെതിരെ കര്‍ശനമായ നടപടി വേണമെന്നും കമന്റ് ബോക്സില്‍ ആവശ്യമുയര്‍ന്നിട്ടുണ്ട്. അതേസമയം പെണ്‍കുട്ടിയുടെ ഡ്രൈവിങ് വൈഭവത്തെ പ്രകീര്‍ത്തിച്ചും അപൂര്‍വം ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്.
Content Highlights: Little girl rides scooter with proud dad on pillion, no helmet. Viral video sparks backlash