ദുബായ് ഗ്ലോബൽ വില്ലേജിൽ പട്രോളിങ്ങിന് AI കാറുകൾ; പ്രശ്നങ്ങൾ കണ്ടാൽ ഉടൻ പോലീസിനെ അറിയിക്കും

സെൽഫ് ഡ്രൈവിങ് പട്രോൾ കാറുകൾ
സെൽഫ് ഡ്രൈവിങ് പട്രോൾ കാറുകൾ

ട്രോളിങ്ങിനായി സെൽഫ് ഡ്രൈവിങ് വാഹനങ്ങളുമിറങ്ങും. ചൊവ്വാഴ്ച നടന്ന വാർത്താസമ്മേളനത്തിലാണ് സംഘാടകർ ഇക്കാര്യമറിയിച്ചത്. കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുമായി ബന്ധിപ്പിച്ചാണ് സെൽഫ് ഡ്രൈവിങ് പട്രോൾ വാഹനങ്ങൾ സേവനം നൽകുക. പ്രശ്നങ്ങൾ കണ്ടെത്താനും തത്സമയം ഉദ്യോഗസ്ഥരെ അറിയിക്കാനും വാഹനങ്ങൾക്കാകും.

തിരക്കേറിയ പ്രദേശങ്ങളിലും തുറസ്സായ സ്ഥലങ്ങളിലുമെല്ലാം സെൽഫ് ഡ്രൈവിങ് പട്രോൾ കാറുകൾ പ്രവർത്തിക്കും. വേഗത്തിൽ സഞ്ചരിക്കാനും മനുഷ്യ ഇടപെടൽ ഇല്ലാതെ ഉദ്യോഗസ്ഥർക്കുവേണ്ട വിവരങ്ങൾ കൈമാറാനുമാകും.

സ്മാർട്ട് സുരക്ഷയിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് സംവിധാനമെന്ന് ദുബായ് പോലീസ് വ്യക്തമാക്കി. പ്രതികരണസമയം കുറയ്ക്കാൻ ഇതിലൂടെയാകും.

അതേസമയം, ഗ്ലോബൽ വില്ലേജിൽ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പൂർത്തിയായതായി ദുബായ് പോലീസിലെ ഓപ്പറേഷൻസ് ഓപ്പറേഷൻസ് അസിസ്റ്റന്റ്റ് കമാൻഡർ ഇൻ ചീഫും ഇവൻ്റ് സെക്യൂരിറ്റി കമ്മിറ്റി ചെയർമാനുമായ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസൂയി വ്യക്തമാക്കി.

എല്ലാവർഷവും ലക്ഷക്കണക്കിന് സന്ദർശകരെ ആകർഷിക്കുന്ന ദുബായിയുടെ ഏറ്റവും പ്രധാനപ്പെട്ട വിനോദപരിപാടികളിലൊന്നാണ് ഗ്ലോബൽ വില്ലേജ്. തടസ്സമില്ലാത്ത പ്രവർത്തനങ്ങൾ ഉറപ്പാക്കാൻ നിരവധി ഏകോപനയോഗങ്ങൾ നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Dubai Global Village to deploy AI self-driving cars for enhanced security patrols. Real-time alerts & efficient operations for visitor safety.