ടിപ്പ് തരാംയാത്ര തീരട്ടെ ! ട്രിപ്പ് തുടങ്ങുന്നതിന് മുമ്പുതന്നെ ടിപ്പ് ചോദിച്ച് ടാക്‌സി ആപ്പുകൾ

ന്യൂഡൽഹി: യാത്ര തുടങ്ങുന്നതിനോ പൂർത്തിയാക്കുന്നതിനോമുൻപേ ടിപ്പ് നൽകാൻ പറയരുതെന്ന് ഓൺലൈൻ ടാക്‌സി ആപ്പുകളോട് കേന്ദ്രസർക്കാർ. ടാക്‌സി ബുക്ക്‌ചെയ്യാൻ ശ്രമിക്കുമ്പോൾത്തന്നെ ടിപ്പ് നൽകാൻ ചില ആപ്പുകളിൽ പറയുന്നത് ചൂണ്ടിക്കാണിച്ച് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയമാണ് നിർദേശം പുറത്തിറക്കിയത്. .
ടിപ്പ് നിർബന്ധമാക്കരുത്. ടിപ്പ് നൽകാൻ ആപ്പിൽ ഓപ്ഷൻ നൽകാവുന്നതാണെങ്കിലും അത് യാത്ര പൂർത്തിയാകുമ്പോൾമാത്രമേ കാണിക്കാൻ പാടുള്ളൂ. അധികതുക നൽകിയാൽ വേഗം റൈഡ് ബുക്ക് ചെയ്യാമെന്നോ കാത്തിരിപ്പ് കുറയ്ക്കാമെന്നോ ഉള്ള സന്ദേശങ്ങൾ കാണിക്കാൻ പാടില്ല.
ടിപ്പ് തുക പൂർണമായി ഡ്രൈവർക്ക് നൽകണം. ഉപഭോക്തൃസംരക്ഷണനിയമം പാലിച്ചുള്ളതാകണം ടിപ്പ് നൽകാനുള്ള വ്യവസ്ഥകൾ. അത് തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലാകരുത്.
ടിപ്പ് നൽകിയാൽ വാഹനം വേഗത്തിൽ കിട്ടാൻ സാധ്യതയുണ്ടെന്നും ഡ്രൈവർമാർ വേഗത്തിൽ റൈഡ് സ്വീകരിക്കാൻ സാധ്യതയുണ്ടെന്നുമൊക്കെ പ്രമുഖ ഓൺലൈൻ ടാക്‌സി ആപ്പുകളിൽ ബുക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ എഴുതിക്കാണിക്കാറുണ്ട്. അതിന് തടയിടുന്നതാണ് പുതിയ നിർദേശം.
Content Highlights: Online taxi apps are barred from asking for tips before a trip starts or finishes., Tipping options can only be displayed after the ride is successfully completed., Apps cannot promise faster ride booking or reduced waiting times in exchange for extra money., The full tip amount must be given directly to the driver without misleading practices.