ഹെൽമെറ്റില്ലാതെ യാത്ര ചെയ്തതിന് അപൂർവശിക്ഷ; പ്ലക്കാഡുകളുമായി 7 മണിക്കൂർ നടുറോഡിൽ ബോധവത്കരണം

കോടതി ഉത്തരവ് പ്രകാരം നടുറോഡിൽനിന്ന് ഗതാഗതബോധവത്കരണം നടത്തുന്ന യുവാവ്
കോടതി ഉത്തരവ് പ്രകാരം നടുറോഡിൽനിന്ന് ഗതാഗതബോധവത്കരണം നടത്തുന്ന യുവാവ്

ബെംഗളൂരു: ഹെൽമെറ്റില്ലാതെ ഇരുചക്രവാഹനത്തിൽ യാത്ര ചെയ്തതിന് യുവാവിന് ലഭിച്ചത് അപൂർവ ശിക്ഷ. നടു റോഡിൽനിന്ന് ഗതാഗതനിയമ ബോധവത്കരണം നടത്താനായിരുന്നു ശിക്ഷ.

ചിക്കമഗളൂരു ജില്ലയിലെ കടൂരിലെ രഞ്ജിത്തിനെതിരേയാണ് കോടതി ഈ ശിക്ഷ വിധിച്ചത്. കഴിഞ്ഞദിവസം ശിക്ഷ നടപ്പാക്കുകയും ചെയ്തു.

ഇത് പ്രകാരം രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് വരെ കടൂർ ടൗണിൽ റോഡിന് നടുവിൽ രഞ്ജിത്ത് പ്ലക്കാഡുകളുമായി നിൽകുകയായിരുന്നു. രഞ്ജിത്ത് ഹെൽമെറ്റ് ധരിക്കാതെ ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുകയും വൺവേ തെറ്റിക്കുകയുമായിരുന്നു.

Content Highlights: Unique judicial approach to traffic violations in Kadur, Karnataka., Offender spent 7 hours holding road safety placards., Violation involved riding without a helmet and breaking one-way rules., Focus on public awareness over traditional fines.