ഏഥറിനും ഒലയ്ക്കും ഒത്ത എതിരാളി, ബജാജ് ചേതക് 35 വിപണിയിൽ

photo:chetak.com
photo:chetak.com

'ചേതക് 35' ശ്രേണിയിൽ ഇലക്ട്രിക് സ്‌കൂട്ടറുകൾ വിപണിയിൽ അവതരിപ്പിച്ച് ഇരുചക്രവാഹന നിർമാതാക്കളായ ബജാജ്. 3501, 3502, 3503 എന്നിങ്ങനെ മൂന്നു വേരിയന്റുകളാണുള്ളത്. 1.20 ലക്ഷം രൂപ മുതലാണ് എക്സ് ഷോറൂം വില. സീറ്റിനു താഴെ 35 ലിറ്റർ സ്റ്റോറേജ് സ്പേസ് ഉണ്ടെന്നതാണ് ഈ ശ്രേണിയുടെ പ്രത്യേകത. 

ഇവയുടെ ഡെലിവറി ഉടൻ ആരംഭിക്കും. ഇന്റഗ്രേറ്റഡ് മാപ്പ്, മ്യൂസിക് കൺട്രോൺ, കോൾ ഹാൻഡ്‌ലിങ് എന്നിവ അടങ്ങുന്ന ടി.എഫ്.ടി. ടച്ച് സ്ക്രീൻ, മൾട്ടിസേഫ്റ്റി ഫീച്ചറുകൾ എന്നിവ അടങ്ങുന്നതാണ് പുതിയ 35 ശ്രേണി. 

3-3.25 മണിക്കൂർകൊണ്ട് 80 ശതമാനം ചാർജ് ചെയ്യാം. പരമാവധി വേഗം മണിക്കൂറിൽ 73 കിലോമീറ്ററാണ്. ഫുൾ ചാർജിൽ 153 കിലോമീറ്റർ വരെ ഓടുന്നതാണ് റെയ്‌ഞ്ച്. ഏഥർ, ഒല ഇലക്ട്രിക്, ടി.വി.എസ്. എന്നിവയോടാണ് മത്സരം.

Content Highlights: Bajaj Chetak 35 launched