ട്രെൻഡ് കുറച്ച് ലാവിഷായിക്കോട്ടെ, ജെ.സി.ബിയും എ.ഐയും കൊണ്ടൊരു മഞ്ഞൾപൊടി വിസ്മയം | Video

Photo: Instagram
Photo: Instagram

മഞ്ഞള്‍പൊടി വെള്ളത്തിലിടുന്ന റീലുകളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയ ഭരിക്കുന്നത്. ലോകത്താകമാനുള്ള ലക്ഷക്കണക്കിന് ആളുകളാണ് ഈ ട്രെന്റിന്റെ ഭാഗമായിരിക്കുന്നത്. വെള്ളം നിറച്ച ഗ്ലാസ് ഫ്‌ളാഷ് ലൈറ്റ് തെളിയിച്ച മൊബൈല്‍ ഫോണിന് മുകളില്‍ വെച്ച ശേഷം അതിലേക്ക് മഞ്ഞള്‍ പൊടി ഇടുന്നതും ഈ കാഴ്ച കാണുന്ന കുട്ടികളുടെയും മറ്റും റിയാക്ഷനുമാണ് വീഡിയോയായി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 

ഈ ട്രെന്റിന്റെ ചുവടുപിടിച്ചുള്ളതും എന്നാല്‍ കുറച്ച് വെറൈറ്റിയായിട്ടുള്ളതുമായ ഒരു എ.ഐ വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഒരു വലിയ ചില്ലുപാത്രത്തിലേക്ക് ജെസിബി പോലെയുള്ള മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മഞ്ഞള്‍പ്പൊടി ഇടുന്നതും ഇത് കണ്ട് ആസ്വദിക്കുന്ന ഒരുകൂട്ടം ആളുകളുമാണ് ഈ വീഡിയോയിലുള്ളത്. എ.ഐ. സൃഷ്ടിയായ ഈ വീഡിയോ say_deb_1 എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് പങ്കുവെച്ചിരിക്കുന്നത്. 

ഇതോടെ ട്രെന്റ് അവസാനിച്ചിരിക്കുന്നുവെന്ന തലക്കെട്ടോടെയാണ് വീഡിയോ നിര്‍മിച്ചിരിക്കുന്നത്. രണ്ട് ദിവസം മുമ്പുമാത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം തന്നെ 60 ലക്ഷത്തിലധികം ആളുകള്‍ കാണുകയും പത്ത് ലക്ഷത്തിലധികം ആളുകള്‍ ലൈക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്.

Content Highlights: A new AI video satirizes the viral turmeric powder trend-using heavy machinery