ചൂടില്‍ വേണം കരുതല്‍, വാഹനങ്ങള്‍ക്കും വളയംപിടിക്കുന്നവര്ക്കും; വേനലിലെ ഡ്രൈവിങ് സേഫാക്കാം

വേനല്‍ച്ചൂടില്‍ വളയംപിടിക്കുമ്പോഴും കരുതലുണ്ടാകകണം. സഞ്ചരിക്കുന്നവര്‍ മാത്രമല്ല, വാഹനങ്ങളെയും ചൂട് പലരീതിയില്‍ തളര്‍ത്തിയേക്കാം. അറിഞ്ഞിരിക്കാം ചിലതെല്ലാം
ഉച്ചകഴിഞ്ഞുള്ള ഡ്രൈവിങ്ങില്‍ ഉറക്കസാധ്യത കൂടുതലാണ്. ജലാംശം അടങ്ങിയ പഴവര്‍ഗങ്ങള്‍ കരുതുക. എണ്ണയും കൊഴുപ്പും കൂടുതലുള്ള ഭക്ഷണപദാര്‍ഥങ്ങളും ഫാസ്റ്റ് ഫുഡുകള്‍, കൂടുതല്‍ ഭക്ഷണം കഴിച്ചതിന് ശേഷമുള്ള ഡ്രൈവിങ് എന്നിവ വേണ്ട. ചായയുടെയും മറ്റ് സോഫ്റ്റ് ഡ്രിങ്കുകളുടെയും ഉപയോഗം ഒഴിവാക്കുക.
നടപ്പാക്കാം ഇവയെല്ലാം
* ടയര്‍ എയര്‍പ്രഷര്‍ കുറച്ചിടുക, റേഡിയേറ്റര്‍ കൂളന്റിന്റെ അളവും ഇടയ്ക്കിടെ പരിശോധിക്കാം
* തണലത്ത് പാര്‍ക്ക് ചെയ്യുക
* കാറുകളില്‍ ഡാഷ് ബോര്‍ഡ് സണ്‍ പ്രൊട്ടക്ഷന്‍ ഷീല്‍ഡ് ഘടിപ്പിക്കാം
* പാര്‍ക്ക് ചെയ്യുമ്പോള്‍ ഡോള്‍ ഗ്ലാസ് അല്പം താഴ്ത്തിയിട്ട് വൈപ്പര്‍ ബ്ലേഡ് ഉയര്‍ത്തിവെക്കുക.
* ഉണങ്ങിയ ഇലകളുള്ളിടത്തോ മറ്റ് തീപ്പിടിത്തത്തിന് സാധ്യതയുള്ള സ്ഥലങ്ങളിലോ വാഹനം പാര്‍ക്ക് ചെയ്യരുത്
* വെയിലത്ത് നിര്‍ത്തിയ വാഹനങ്ങളില്‍ യാത്ര ആരംഭിക്കുന്ന സമയത്ത് ഗ്ലാസ് താഴ്ത്തിയിടുകയും കാലുകളിലേക്ക് വായുസഞ്ചാരം വരുന്ന രീതിയില്‍ ഫാന്‍ ക്രമീകരിക്കുകയും കുറച്ചുദൂരം വാഹനം ഓടിയതിന് ശേഷം മാത്രം എസി ഓണ്‍ചെയ്യുകയും വേണം.
* പെറ്റ് ബോട്ടിലുകളിലും ഗ്ലാസ് ബോട്ടിലുകളിലുമുള്ള വെള്ളം, ബോട്ടിലുകളില്‍ ഇന്ധനം, തീപ്പിടിത്തത്തിന് സാധ്യതയുള്ള സ്പ്രേകള്‍, സാനിറ്റൈസര്‍ എന്നിവ വാഹനത്തില്‍ സൂക്ഷിക്കരുത്.
* ഇരുചക്രവാഹനയാത്രക്കാര് യാത്രയ്ക്കിടെ ഇടയ്ക്കിടെ ഇടവേളകളെടുക്കണം. ജലാംശം നിലനിര്‍ത്താന്‍ ദാഹമില്ലെങ്കിലും വെള്ളം കുടിക്കണം.
* അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക. ചൂടുകാറ്റ് മൂലം നിര്ജലീകരണമുണ്ടാവും.
* നേരിട്ട് വെയില് ശരീരത്ത് തട്ടുന്നത് ഒഴിവാക്കുന്ന തരത്തിലുള്ള ജാക്കറ്റുകളും കൈയുറയും സണ്‍ഗ്ലാസും ധരിക്കുക.
Content Highlights: Stay safe during summer heatwaves! essential tips for drivers and riders to prevent overheating