ബി.എം.ഡബ്ല്യു. സുപ്പര്‍ എസ്‌.യു.വി. X5 സ്വന്തമാക്കി സുനില്‍ ഷെട്ടി

Image Courtesy: BMW Navnit Motors Mumbai
Image Courtesy: BMW Navnit Motors Mumbai

മ്മര്‍, ബെന്‍സ് തുടങ്ങിയ വാഹനങ്ങള്‍ അണിനിരന്നിട്ടുള്ള ഗ്യാരേജിലേക്ക് ബി.എം.ഡബ്ല്യുവിന്റെ കരുത്തന്‍ എസ്‌.യു.വിയായ എക്‌സ്5 എത്തിച്ചിരിക്കുകയാണ് ബോളിവുഡിന്റെ സൂപ്പര്‍ സ്റ്റാറായ സുനില്‍ ഷെട്ടി. മുംബൈയിലെ ബി.എം.ഡബ്ല്യു. ഡീലര്‍ഷിപ്പായ നവ്‌നീത് മോട്ടോഴ്‌സില്‍ നിന്നുമാണ് അദ്ദേഹം ഈ കരുത്തന്‍ എസ്‌.യു.വി. സ്വന്തമാക്കിയിരിക്കുന്നത്. 

ജര്‍മന്‍ ആഡംബര വാഹനനിര്‍മാതാക്കളായ ബി.എം.ഡബ്ല്യു. നിരത്തുകളിലെത്തിക്കുന്ന മികച്ച ആഡംബര എസ്‌.യു.വിയാണ് എക്‌സ്5. 2019-ലാണ് ഈ വാഹനത്തിന്റെ പുതുതലമുറ മോഡല്‍ അവതരിപ്പിച്ചത്. നിരവധി അത്യാഡംബര ഫീച്ചറുകള്‍ക്കൊപ്പം മികച്ച കരുത്തും ശക്തമായ സുരക്ഷ സന്നാഹങ്ങളുമുള്ള വാഹനം ബിഎംഡബ്ല്യുവിന്റെ ഈ എസ്‌യുവി. 

പെട്രോള്‍-ഡീസല്‍ എന്‍ജിനുകളിലെത്തുന്ന ഈ വാഹനത്തിന്റെ ഏത് പതിപ്പാണ് സുനില്‍ ഷെട്ടി സ്വന്തമാക്കിയതെന്ന് വ്യക്തമല്ല. രണ്ട് ഡീസല്‍ എന്‍ജിന്‍ വേരിയന്റുകളിലും ഒരു പെട്രോള്‍ എന്‍ജിന്‍ വേരിയന്റിലുമെത്തുന്ന ഈ വാഹനത്തിന്  74.9 ലക്ഷം രൂപ മുതല്‍ 84.4 ലക്ഷം രൂപ വരെയാണ് മുംബൈയിലെ എക്‌സ്‌ഷോറും വില. 

3.0 ലിറ്റര്‍ ആറ് സിലിണ്ടര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളാണ് ഈ വാഹനത്തില്‍ പ്രവര്‍ത്തിക്കുന്നത്. എക്‌സ്5-ലെ ഡീസല്‍ എന്‍ജിന്‍ 265 പിഎസ് പവറും 620 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. പെട്രോള്‍ എന്‍ജിന്‍ 340 പിഎസ് പവറും 450 എന്‍എം ടോര്‍ക്കുമേകും. എട്ട് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.

Content Highlights: Bollywood Actor Sunil Shetty bought BMW X5 SUV

Content Highlights: