ചൈനയിലെ മിഫ9 ഇന്ത്യയില്‍ എം9, സെലക്ടില്‍ രണ്ടാമന്; ആഡംബരം നിറച്ച് എം.ജിയുടെ പ്രീമിയം MPV വരുന്നു

ജെ.എസ്.ഡബ്ല്യുവുമായി കൂട്ടുകെട്ടുണ്ടാക്കിയതിന് പിന്നാലെ എം.ജി. മോട്ടോഴ്സ് ഇന്ത്യക്ക് പുതിയ ഊര്‍ജം കൈവന്നിട്ടുണ്ട്. ഭാവി പദ്ധതികളില്‍ കൂടുതല്‍ ക്ലാരിറ്റി വരുത്തുന്നതിനൊപ്പം പ്രീമിയം വാഹനങ്ങള്‍ക്കായി എം.ജി.സെലക്ട് എന്ന പ്രീമിയം റീട്ടെയ്ല്‍ നെറ്റ്വര്ക്കും ആരംഭിച്ചിട്ടുണ്ട്. ഈ ഡീലര്‍ഷിപ്പുകളിലൂടെ ആദ്യം വില്‍പ്പനയ്ക്ക് എത്തുന്നത് സൈബര്‍സ്റ്റര്‍ സ്പോര്‍ട്സ് കാര്‍ ആയിരിക്കുമെന്ന് മുമ്പുതന്നെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ ഇതാ രണ്ടാമത്തെ മോഡലും എം.ജി. സെലക്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
എം.ജി. എം9 എന്ന ഇലക്ട്രിക് എം.പി.വിയായിരുന്നു സെലക്ട് നെറ്റ്വര്‍ക്കിലൂടെ എത്തുന്ന രണ്ടാമത്തെ മോഡല്‍. കമ്പനിയുടെ രണ്ടാമത്തെ പ്രീമിയം ഓള് ഇലക്ട്രിക് മോഡലുമായിരിക്കും എം.പി.വി. ശ്രേണിയില്‍ ഒരുങ്ങുന്ന എം.ജി. എം9. ജനുവരി മുതല്‍ ഡല്‍ഹിയില്‍ നടക്കുന്ന ഭാരത് മൊബിലിറ്റി എക്സ്പോയില്‍ ഈ വാഹനം പ്രദര്‍ശനത്തിനെത്തുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. മാര്‍ച്ച് മാസത്തോടെ ഈ വാഹനം വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മിഫ 9 എന്ന പേരില്‍ ഈ എം.പി.വി. മോഡല്‍ 2023 ഡല്‍ഹി ഓട്ടോ എക്സ്പോയിലാണ് എം.ജി. മോട്ടോഴ്സ് ആദ്യമായി പ്രദര്‍ശനത്തിന് എത്തിക്കുന്നത്. ഈ വാഹനത്തെ അടിസ്ഥാനമാക്കിയായിരിക്കും എം9 ഒരുങ്ങുന്നത്. പ്രീമിയം എം.പി.വി. ശ്രേണിയില്‍ എത്തുന്ന ഈ വാഹനം കിയ കാര്‍ണിവല്‍, ടൊയോട്ട വെല്‍ഫയര്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളുമായി വിപണിയില്‍ ഏറ്റുമുട്ടും. എം9 എം.പി.വിക്ക് ഇന്ത്യയില്‍ ഏകദേശം 65 ലക്ഷം രൂപയോളം എക്സ്ഷോറൂം വില വരുമെന്നാണ് സൂചന.
എം.ജിയുടെ ജി90 എന്ന മോഡലിലെ അടിസ്ഥാനമാക്കി 2021-ലാണ് മിഫ-9 പുറത്തിറങ്ങുന്നത്. സിംഗിള്‍ ഇലക്ട്രിക് മോട്ടോര്‍ ഫ്രണ്ട് വീല്‍ ഡ്രൈവ് മോഡലായാണ് ഈ വാഹനം ഒരുങ്ങിയിരിക്കുന്നത്. 90 കിലോവാട്ട് ബാറ്ററി പാക്ക് നല്‍കിയിട്ടുള്ള ഈ വാഹനത്തില്‍ 245 എച്ച്.പി. പവറും 350 എന്‍.എം. ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് നല്‍കിയിട്ടുള്ളത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 430 കിലോമീറ്റര്‍ യാത്ര ചെയ്യാനുള്ള ശേഷിയാണ് ഈ വാഹനത്തിനുള്ളത്.
ആഡംബര എം.പി.വി. ശ്രേണിയില്‍ എത്തുന്ന ഈ വാഹനം വലിപ്പത്തിലും അല്‍പ്പം മുന്നിലാണ്. 5.2 മീറ്ററാണ് മിഫ-9 മോഡലിന്റെ നീളം. രണ്ട് മീറ്റര്‍ വീതിയും 1.8 മീറ്റര്‍ ഉയരവും ഈ വാഹനത്തിനുണ്ട്. ഏഴ് സീറ്റ്, എട്ട് സീറ്റ് ലേഔട്ടില്‍ ഈ ആഡംബര എം.പി.വി. വിപണിയില്‍ എത്തിയേക്കും. വെന്റിലേറ്റഡ്, ഹീറ്റഡ്, മസാജ്, ഓട്ടോമാന്‍ സംവിധാനങ്ങളുള്ള പവേഡ് സീറ്റ്, പിന്‍നിര യാത്രക്കാര്‍ക്കുള്ള എന്റര്ടെയ്ന്മെന്റ് സ്ക്രീന്‍, സ്ലൈഡിങ് ഡോര്‍ തുടങ്ങിയ നിരവധി ഫീച്ചറുകളുമായായിരിക്കും എം9 എത്തുക.
എം.ജി. മോട്ടോഴ്സ് പുറത്തുവിട്ട ടീസര്‍ ചിത്രങ്ങള്‍ അനുസരിച്ച് പ്രോപ്പര്‍ ഇലക്ട്രിക് വാഹനങ്ങളുടെ രൂപമാണ് എം9-ന് നല്‍കിയിരിക്കുന്നത്. എല്‍.ഇ.ഡി. ഡി.ആര്.എല്‍, ലോവര്‍ ലിപ്പിലൂടെ നീളുന്ന ലൈറ്റ് സ്ട്രിപ്പ്, സിംഗിള്‍ പ്രൊജക്ഷന് എല്‍.ഇ.ഡി. ഹെഡ്ലാമ്പ്, ബോണിറ്റിന് സമീപവും നല്‍കിയിട്ടുള്ള എല്‍.ഇ.ഡി. ലൈറ്റുകള്‍ തുടങ്ങിയവ മുന്നിലും സ്റ്റൈലിഷായി തീര്‍ത്തിരിക്കുന്ന അലോയി വീലും സ്ലൈഡ് ചെയ്യുന്ന ഡോറും വശങ്ങളിലും എല്‍.ഇ.ഡിയില്‍ തീര്‍ത്തിരിക്കുന്ന ലൈറ്റുകളും ഈ വാഹനത്തിന്റെ എക്സ്റ്റീരിയറിനെ സ്റ്റൈലിഷാക്കുന്നു.
Content Highlights: MG Motor India launches MG9 a premium electric MPV through its MG Select network