ലുക്കില്‍ കിടിലന്‍ മേക്ക് ഓവര്‍, മൈലേജ് 40 കിലോമീറ്റര്‍; മാസ് എന്‍ട്രിക്കൊരുങ്ങി മാരുതി സ്വിഫ്റ്റ്

ഇന്ത്യയിലെ മറ്റെല്ലാ വാഹന നിര്‍മാതാക്കളും ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൈകൊടുത്തപ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി ഏറ്റെടുക്കുന്ന ഹൈബ്രിഡ് എന്ന സാങ്കേതികവിദ്യയാണ്. ഇത് ഗ്രാന്റ് വിത്താര എന്ന എസ്.യു.വിയിലൂടെ തുടങ്ങിയിട്ടുമുണ്ട്. ഇത് ചെറുകാറുകളിലൂടെ തുടര്‍ന്ന് പോകാനാണ് മാരുതിയുടെ പദ്ധതിയും. ഇതിന്റെ ആദ്യ പടിയായിരിക്കും ജനപ്രിയ ഹാച്ച്ബാക്ക് മോഡലായ സ്വിഫ്റ്റ് ഹൈബ്രിഡ് സംവിധാനവുമായി എത്തുന്നത്.
28 കിലോമീറ്റര്‍ ഇന്ധനക്ഷമത ഉറപ്പാക്കി ഇന്ത്യയിലെ ഏറ്റവും മൈലേജ് നല്‍കുന്ന എസ്.യു.വി. എന്ന ഖ്യാതി ഗ്രാന്റ് വിത്താര നേടിയത് പോലെ ഏറ്റവുമധികം മൈലേജുള്ള ഹാച്ച്ബാക്ക് എന്ന വിശേഷം സ്വിഫ്റ്റും സെഡാന്‍ എന്ന വിശേഷണം ഡിസയറും നേടുമെന്നാണ് വിവരം. 35 മുതല്‍ 40 കിലോമീറ്റര്‍ വരെ ഇന്ധനക്ഷമതയാണ് ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി എത്തുന്ന സ്വിഫ്റ്റിനും ഡിസയറിനും നിര്‍മാതാക്കളായ മാരുതി സുസുക്കി ഉറപ്പുനല്‍കുകയെന്നാണ് വിലയിരുത്തലുകള്‍.
സാങ്കേതികവിദ്യയില്‍ മാത്രമല്ല, ലുക്കിലും അല്‍പ്പം മാറ്റങ്ങള്‍ വരുത്തിയായിരിക്കും പുതിയ സ്വിഫ്റ്റ് ഹൈബ്രിഡ് എത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിസൈനില്‍ കൂടുതല്‍ പ്രാധാന്യം നല്‍കിയിട്ടുള്ള ഹണി കോമ്പ് ഡിസൈനിലുള്ള ഗ്രില്ല്, ബൊലേനൊയിലും മറ്റും നല്‍കിയിട്ടുള്ളതിന് സമാനമായ ഹെഡ്‌ലാമ്പ്, മസ്‌കുലര്‍ ഭാവമുള്ള ബമ്പര്‍, ബ്ലാക്ക് ക്ലാഡിങ്ങ് അകമ്പടിയില്‍ നല്‍കിയിട്ടുള്ള ഹെഡ്‌ലാമ്പ് എന്നിവയാണ് ഈ വാഹനത്തിന്റെ മുഖഭാവം അലങ്കരിക്കുകയെന്നാണ് വിവരം. ഡിസയറിന്റെയും മുഖം സമാനമായിരിക്കും.
ഹൈബ്രിഡ് സംവിധാനവുമായി എത്തുന്നതോടെ ഈ വാഹനത്തിന്റെ വില വര്‍ധിക്കുമെന്ന ആശങ്കയും വേണ്ട. നിലവിലെ മോഡലിന്റെ വിലയില്‍ നിന്ന് ഒരു ലക്ഷം രൂപ മുതല്‍ ഒന്നര ലക്ഷം രൂപയോളം മാത്രമേ വര്‍ധിപ്പിക്കൂവെന്നാണ് വിലയിരുത്തലുകള്‍. 35 കിലോമീറ്റര്‍ മുതല്‍ 40 കിലോമീറ്റര്‍ വരെ ഇന്ധനക്ഷമത പ്രതീക്ഷിക്കാമെന്നാണ് അഭ്യൂഹങ്ങള്‍. ഈ വാഹനങ്ങളുടെ വരവ് സംബന്ധിച്ച് ഔദ്യോഗിക വെളിപ്പെടുത്തലുകള്‍ ഉണ്ടായിട്ടില്ലെങ്കിലും മാരുതിയുടെ ഭാവി പദ്ധതിയില്‍ ഇതും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.
മാരുതിയുടെ മൈല്‍ഡ് ഹൈബ്രിഡ് മോഡലുകളില്‍ നല്‍കിയിട്ടുള്ള 12V എസ്.എച്ച്.വി.എസ്. ഹൈബ്രിഡ് സംവിധാനത്തിന് പകരം 48 വോള്‍ട്ട് സെല്‍ഫ് ചാര്‍ജിങ്ങ് ഹൈബ്രിഡ് സംവിധാനമായിരിക്കും ഹൈബ്രിഡ് മോഡലില്‍ നല്‍കുകയെന്നാണ് സൂചന. 48 വോള്‍ട്ട് ലിഥിയം അയേണ്‍ ബാറ്ററിയും ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനറേറ്ററും ചേര്‍ന്നാണ് പുതിയ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കുകയും അധിക ടോര്‍ക്ക് ഉത്പാദിപ്പിക്കുകയും ചെയ്യും.
സ്വിഫ്റ്റിന്റെ ഹൈബ്രിഡ് മോഡല്‍ സുസുക്കിയുടെ ജന്മനാടായ ജപ്പാനില്‍ എത്തിച്ചിട്ടുണ്ടെന്നാണ് വിവരം. ഈ വാഹനത്തിനൊപ്പം സ്വിഫ്റ്റിന്റെ സെഡാന്‍ പതിപ്പ് ഡിസയറിലും ഇന്ത്യയില്‍ ഈ സംവിധാനം നല്‍കും. 1.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡ്യുവല്‍ജെറ്റ് പെട്രോള്‍ എന്‍ജിനൊപ്പമാണ് ഹൈബ്രിഡ് മോട്ടോര്‍ പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയിലെത്തുന്ന ഹൈബ്രിഡ് സ്വിഫ്റ്റിനും 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് കരുത്തേകുന്നത്. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ മാത്രമായിരിക്കും ഈ വാഹനം എത്തുക.
Content Highlights: Maruti Suzuki Swift new model will come with new look and hybrid technology