ലുക്കിലും ടെക്കിലും ഇതിന് മുകളില്‍ ഒന്ന് വെക്കാന്‍ ഉണ്ടോ! ഇതാണ് മെയ്ഡ് ഇന്‍ ഇന്ത്യ ഡ്രൈവറില്ലാ കാര്‍

ടെസ്‌ലയുടെ ഡ്രൈവര്‍ ലെസ് കാര്‍ കണ്ട് ഞെട്ടിയവര്‍ക്കും ദുബായിയില്‍ ഡ്രൈവറില്ലാതെ ഓടുന്ന ടെക്‌സികള്‍ വരുന്നുവെന്ന വാര്‍ത്ത കേട്ട് അദ്ഭുതപ്പെട്ടവര്‍ക്കും മുന്നിലേക്കാണ് കഴിഞ്ഞ ദിവസം ഇന്ത്യയില്‍ വികസിപ്പിച്ച ഡ്രൈവര്‍ ലെസ് കാറിന്റെ ദൃശ്യങ്ങള്‍ എത്തിയത്. കേവലം ഒരു പരീക്ഷണ വാഹനമായിരുന്നില്ല അത്. ഇന്ത്യന്‍ നിരത്തുകളില്‍ പോലും കണ്ടിട്ടില്ലാത്ത അത്രയും മനോഹരമായാണ് രാജ്യത്തെ ആദ്യ ഡ്രൈവര്‍ ലെസ് കാര്‍ ഒരുങ്ങിയിരിക്കുന്നത്.
രാജ്യത്തെ തന്നെ ഏറ്റവും പ്രസിദ്ധമായ മൂന്ന് സ്ഥാപനങ്ങളുടെ സഹകരണത്തിന്റെ ഫലമായാണ് ഈ ഡ്രൈവര്‍ ഇല്ലാതെ ഓടുന്ന ഈ കാര്‍ നിര്‍മിച്ചിരിക്കുന്നത്. ഇന്ത്യയിലെ മുന്‍നിര ഐടി കമ്പനിയായ വിപ്രോ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (ഐഐഎസ്‌സി) ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍വി കോളേജും ചേര്‍ന്നാണ് ഈ ഡ്രൈവറില്ലാ കാര്‍ വികസിപ്പിച്ചിരിക്കുന്നത്. ആര്‍വി കോളേജിലൂടെ ഈ വാഹനം സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
അതേസമയം, ഈ മൂന്ന് സ്ഥാപനങ്ങളും ചേര്‍ന്ന് വികസിപ്പിക്കുന്ന ഡ്രൈവര്‍ ലെസ് കാറിന്റെ ആദ്യരൂപം മാത്രമാണിതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞദിവസം കോളേജ് സന്ദര്‍ശിച്ച സത്യാത്മതീര്‍ഥ സ്വാമിയും മറ്റ് ചിലരും ഈ കാറില്‍ കാമ്പസില്‍ സഞ്ചരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. വിപ്രോ, ഐഐഎസ്സി, ആര്‍വി കോളേജ് എന്നിവര്‍ ഒന്നിക്കുന്ന സംയുക്തസംരംഭമാണ് ഡ്രൈവറില്ലാ കാര്‍ നിര്‍മിക്കുന്നത്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുമ്പോഴാണ് ആദ്യരൂപം പരീക്ഷണാര്‍ഥം കാമ്പസില്‍ ഓടിച്ചത്.
ഈ വാഹനം ഇപ്പോഴും നിര്‍മാണ ഘട്ടത്തിലാണെന്നും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ണമായി ഒരുങ്ങിയ വാഹനം നിരത്തുകളില്‍ എത്തുമെന്നുമാണ് വിലയിരുത്തല്‍. നിര്‍മാണം പൂര്‍ത്തിയാക്കുന്ന ഡ്രൈവര്‍ ലെസ് കാറിന് സുരക്ഷിതമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം അറിയുന്നതിനായി വാഹനം നിര്‍മിക്കുന്ന ടീം വിശദമായ മാപ്പിങ് നടത്തുകയും ഇന്ത്യയിലെ റോഡ് സാഹചര്യങ്ങളെ കുറിച്ച് പഠിക്കുകയും ചെയ്യുന്നുണ്ടെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.
വിപ്രോയും ഐഐഎസ്‌സി, വിപ്രോ, ആര്‍വി കോളേജും ചേര്‍ന്ന് വികസിപ്പിച്ചിട്ടുള്ള ഈ വാഹനത്തിന് പുറമെ, കൃഷി, ഖനനം എന്നിവയ്ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന ഡ്രൈവര്‍ ലെസ് ഓഫ് റോഡ് വാഹനങ്ങളുടെ പണിപ്പുരയിലാണ് ഐഐടി ഹൈദരാബാദ്. ഈ വാഹനത്തിന്റെ പ്രോട്ടോടൈപ്പ് മോഡലുകള്‍ നിലവില്‍ ക്യാപസിനുള്ളില്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് വിവരം. ആഗോളതലത്തില്‍ ഉള്‍പ്പെടെ ഡ്രൈവര്‍ ഇല്ലാതെ ഓടുന്ന വാഹനങ്ങളുടെ പരീക്ഷണങ്ങള്‍ പുരോഗമിക്കുന്നുണ്ട്.
Content Highlights: India`s first driverless car, developed by Wipro, IISc, and RV College, is set to hit roads soon. Discover this revolutionary technology and its potential.