അഭ്യൂഹങ്ങൾ അവസാനിച്ചു, നിരത്തുകളിൽ എത്താനൊരുങ്ങുന്ന SUV ബയോൺ; പേര് പ്രഖ്യാപിച്ച് ഹ്യുണ്ടായി

#Auto Desk
ഹ്യുണ്ടായി വിദേശ രാജ്യങ്ങളില്‍ എത്തിച്ചിട്ടുള്ള ബയോണ്‍ | Photo: Hyundai UK
ഹ്യുണ്ടായി വിദേശ രാജ്യങ്ങളില്‍ എത്തിച്ചിട്ടുള്ള ബയോണ്‍ | Photo: Hyundai UK

ന്ത്യൻ വാഹന വിപണിയിൽ ദിവസേന ഉയർന്ന് വരുന്ന എസ്‌യുവിയുടെ ഡിമാന്റ് മുതലെടുക്കാനുള്ള നീക്കങ്ങളിലാണ് രാജ്യത്തെ മുൻനിര വാഹന നിർമാതാക്കളായ ഹ്യുണ്ടായി. ഇതിനായി ക്രെറ്റയ്ക്ക് താഴെ വെന്യുവിന് മുകളിലായി പുതിയൊരു മോഡൽ അവതരിപ്പിക്കുമെന്നും ഹ്യുണ്ടായി അറിയിച്ചിരുന്നു. നവംബർ മാസത്തോടെ വിപണിയിൽ എത്തുന്ന ഈ വാഹനത്തിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് ഹ്യുണ്ടായി ഇന്ത്യ.

ഹ്യുണ്ടായി ബയോൺ എന്ന പേരിലായിരിക്കും ഈ മിഡ്‌സൈസ് എസ്‌യുവി നിരത്തുകളിൽ എത്തുകയെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. ഹ്യുണ്ടായിയുടെ വാഹന നിരയിലേക്ക് ഒരു മിഡ്‌സൈസ് എസ്‌യുവി എത്തുന്നുണ്ടെന്നും അതിന്റെ പേര് ബയോൺ എന്നായിരിക്കുമെന്നുമുള്ള അഭ്യൂഹങ്ങൾ മുമ്പുതന്നെ ഉണ്ടായിരുന്നു. എന്നാൽ, ഈ വാഹനത്തിന്റെ പേര് ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത് ഇപ്പോഴാണ്.

ഫ്രാൻസിലെ പ്രധാന നഗരമായ ബയോൺ എന്ന പേരിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് പുതിയ മോഡലിന് ഈ പേര് നൽകുന്നതെന്നാണ് വിവരം. ഈ വാഹനം നിരത്തുകളിൽ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ മുമ്പ് പുറത്തുവന്നിരുന്നു. ഒരു ബോക്‌സി എസ്‌യുവി രൂപത്തേക്കാൾ ഒരു ക്രോസ്ഓവർ ഭാവത്തിലാണ് ബയോൺ ഒരുങ്ങിയിരിക്കുന്നതെന്നാണ് ചിത്രങ്ങളിൽ നിന്ന് മനസിലാകുന്നത്.

വാഹനത്തിന്റെ ടെയ്ൽലാമ്പ് ഉൾപ്പെടെയുള്ള ടീസർ ചിത്രം ഹ്യുണ്ടായി മുമ്പ് പുറത്തുവിട്ടിരുന്നു. ഇതൊഴിച്ച് നിർത്തിയാൽ മറ്റ് ഡിസൈൻ സവിശേഷതകൾ ഒന്നും ഹ്യുണ്ടായി വെളിപ്പെടുത്തിയിട്ടില്ല. ബൂമറാങ്ങ് ആകൃതിയിലുള്ള ടെയ്ൽലൈറ്റിന്റെ ചിത്രം മാത്രമാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. അതേസമയം, പരീക്ഷണയോട്ടത്തിൽ ലഭിച്ച ചിത്രത്തിന്റെ അടിസ്ഥാനത്തിൽ ഹ്യുണ്ടായിയുടെ ഐ30-യുമായി സാമ്യമുള്ള ഡിസൈനായിരിക്കും ഇതിലും നൽകുകയെന്നാണ് സൂചന.

ക്രെറ്റയുടെ മെക്കാനിക്കൽ സംവിധാനങ്ങൾ ആയിരിക്കില്ല ഈ വാഹനത്തിൽ എന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് സംബന്ധിച്ചുള്ള വെളിപ്പെടുത്തലിനും ഹ്യുണ്ടായി തയാറായിട്ടില്ല. പെട്രോൾ, സിഎൻജി പവർട്രെയിനുകളിൽ ഈ വാഹനം പ്രതീക്ഷിക്കാം. ആറ് സ്പീഡ് മാനുവൽ, സി.വി.ടി. ഓട്ടോമാറ്റിക് എന്നിവയായിരിക്കും ഇതിലെ ട്രാൻസ്മിഷൻ ഓപ്ഷനുകൾ. 4.2 മീറ്റർ നീളമുള്ള എസ്‌യുവിയായിരിക്കും ബയോൺ എന്നാണ് വിലയിരുത്തൽ.

Content Highlights: Hyundai officially announced the name Bayon for its upcoming mid-size SUV., The vehicle will be positioned between the Venue and the Creta., The launch is scheduled for November in the Indian market., Expected features include petrol and CNG powertrains with 6-speed manual and CVT options.