ഇനി ആ പഴയ H അല്ല, ഗ്രില്ലിൽ പുതിയ ലോഗോ തെളിയും; ഐഡന്റിറ്റി അടിമുടി മാറാൻ ഹോണ്ട

#Auto Desk
പുതിയ ലോഗോ പതിപ്പിച്ച ഹോണ്ട സീറോ സീരീസ് കണ്‍സെപ്റ്റ് കാര്‍ | Photo: Honda Cars
പുതിയ ലോഗോ പതിപ്പിച്ച ഹോണ്ട സീറോ സീരീസ് കണ്‍സെപ്റ്റ് കാര്‍ | Photo: Honda Cars

ന്ത്യയിലും ആഗോള വിപണിയിലും ഇലക്ട്രിക് വാഹനങ്ങളിൽ സുപ്രധാന സാന്നിധ്യമാകാനുള്ള നീക്കത്തിലാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട. ഇതിന്റെ സൂചനയെന്നോണമാണ് ജാപ്പാൻ മൊബിലിറ്റി ഷോയിൽ വിവിധ കൺസെപ്റ്റ് മോഡലുകൾ ഉൾപ്പെടുത്തിയത്. വലിയ ലക്ഷ്യം തേടിയുള്ള ഈ മാറ്റത്തിന്റെ തുടക്കം ലോഗോയിൽ നിന്നാരംഭിക്കാനാണ് ഹോണ്ട തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി പതിയ ലോഗോ വെളിപ്പെടുത്തിയിരിക്കുകയാണ് ഹോണ്ട കാർസ്.

ഹോണ്ടയുടെ ഓട്ടോമൊബൈൽ ബിസിനസ് വിഭാഗത്തിനാണ് ഏറ്റവും പുതുതായി ഒരുക്കിയിട്ടുള്ള എച്ച് മാർക്ക് ലോഗോ നൽകുന്നതെന്നാണ് ഹോണ്ട പ്രഖ്യാപിച്ചിരിക്കുന്നത്. ലോഗോ മാറ്റത്തെ കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിച്ചത് ഇപ്പോഴാണെങ്കിലും കമ്പനിയുടെ പുതിയ ലോഗോ 2024-ൽ തന്നെ ഹോണ്ടയുടെ സീറോ സീരീസ് പ്രോട്ടോടൈപ്പ് വാഹനത്തിൽ പുതിയ എച്ച് ലോഗോയാണ് പതിപ്പിച്ചിരുന്നത്. പുതിയ ലോഗോയിൽ എത്തുന്ന പ്രൊഡക്ഷൻ പതിപ്പും ഇതായിരിക്കുമെന്നാണ് റിപ്പോർട്ട്.

സീറോ സീരീസിൽ വരുന്ന 2025-ൽ പുറത്തിറക്കിയ മറ്റ് കൺസെപ്റ്റ് മോഡലുകളിലും പുതിയ ലോഗോയായിരുന്നു നൽകിയിരുന്നത്. പുതിയ ഇലക്ട്രിക് ഹൈബ്രിഡ് പ്രൊഡക്ഷൻ കാറുകൾ ഈ ലോഗോ പതിപ്പിച്ചായിരിക്കും നിരത്തുകളിൽ എത്തുക. ഇതുവരെയുണ്ടായിരുന്നു എച്ച് ലോഗോ ഒരു എൻക്ലോഷറിനുള്ളിൽ വളരെ ലളിതമായാണ് നൽകിയിരുന്നതെങ്കിൽ പുതിയ ലോഗോ പുറത്തേക്ക് വളഞ്ഞ വരകളുമായാണ് ഡിസൈൻ ചെയ്തിട്ടുള്ളത്. മുമ്പുണ്ടായിരുന്ന എൻക്ലോഷറും ഒഴിവാക്കിയിട്ടുണ്ട്.

വളരെ ലളിതമായ ഡിസൈനാണ് പുതിയ ലോഗോയ്ക്ക്‌ നൽകിയിരിക്കുന്നത്. സീറോ സീരീസ് വാഹനങ്ങൾക്ക് പുറമെ, 2027 മുതൽ ഹോണ്ടയിൽ നിന്ന് നിരത്തുകളിൽ എത്തുന്ന ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളിലും മറ്റ് മോഡലുകളിലും ഈ ലോഗോയായിരിക്കും പതിപ്പിക്കുകയെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. വാഹനത്തിന് പുറമെ, ഡീലർഷിപ്പുകൾ, മോട്ടോർസ്‌പോട്ട് സംരംഭങ്ങൾ, തുടങ്ങി ഹോണ്ടയുടെ ടച്ച് പോയിന്റുകളിൽ വരെ പുതിയ ലോഗോ പതിപ്പിക്കും.

Content Highlights: Honda is transforming with a new `H-mark` logo, signaling a major shift towards electric vehicles starting with the Zero Series. Discover the future of Honda`s design.