ഫാന്‍സി നമ്പര്‍, കാറ്റിന്റെ വേഗം; 3.3 കോടിയുടെ മെഴ്‌സിഡീസ് ജി63 എ.എം.ജിയുമായി ധോണി | Video

വിന്റേജ് വാഹനങ്ങള്‍, ആഡംബര എസ്.യു.വികള്‍, സൂപ്പര്‍ കാറുകള്‍ എണ്ണിയാലൊടുങ്ങാത്ത ബൈക്കുകള്‍ തുടങ്ങി ഒരുപക്ഷെ ഇന്ത്യയില്‍ ഏറ്റവും വലിയ വാഹനശേഖരമുള്ള ക്രിക്കറ്റ് താരമായിരിക്കും മഹേന്ദ്ര സിങ്ങ് ധോണി. എന്നാല്‍, ഈ വാഹനങ്ങള്‍ക്കിടയിലേക്ക് ഒരു പെര്‍ഫോമെന്‍സ് എസ്.യു.വി. കൂടി എത്തിച്ചിരിക്കുകയാണ് അദ്ദേഹം. ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്‌സിഡീസിന്റെ ജി63 എ.എം.ജിയാണ് ധോണിയുടെ വാഹനശേഖരത്തില്‍ ഏറ്റവും ഒടുവില്‍ എത്തിയിരിക്കുന്നത്.
കഴിഞ്ഞ മാസമാണ് അദ്ദേഹത്തിന്റെ ഗ്യാരേജില്‍ ഈ വാഹനം എത്തിയതെങ്കിലും ഇപ്പോഴാണ് വാഹനത്തിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. 3.3 കോടി രൂപ എക്‌സ്‌ഷോറൂം വിലയുള്ള ഈ വാഹനത്തിന് 0007 എന്ന ഫാന്‍സി നമ്പറും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ടെന്നാണ് ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നത്. സെലിബ്രിറ്റി ചോയ്സ് കൂടിയായ ഈ വാഹനം ഹര്‍ദിക് പാണ്ഡ്യ, ശ്രേയസ് അയ്യര്‍ തുടങ്ങിയ മറ്റ് ക്രിക്കറ്റ് താരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.
മെഴ്സിഡസ് ഇന്ത്യയിലെത്തിക്കുന്നതില്‍ ഏറ്റവും കരുത്തുള്ളതും ശക്തമായ സുരക്ഷ സംവിധാനങ്ങളുമുള്ള എസ്.യു.വികളിലൊന്നാണ് ജി 63 എ.എം.ജി. 4.0 ലിറ്റര്‍ വി8 ബൈ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്നത്. 576 ബി.എച്ച്.പി.പവറും 850 എന്‍.എം. ടോര്‍ക്കുമാണ് ഈ വാഹനം ഉത്പാദിപ്പിക്കുന്നത്. ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഇതിലെ ട്രാന്‍സ്മിഷന്‍. കേവലം 4.5 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോ മീറ്റര്‍ വേഗത കൈവരിക്കാനും ഈ വാഹനത്തിനാകും.
അപൂര്‍വ വാഹനശേഖരമാണ് ധോണിയുടെ ഗ്യാരേജിലെ ഹൈലൈറ്റ്. നിസാന്‍ 4W73 പിക്ക്അപ്പ് ട്രക്കാണ് ഇതില്‍ പ്രധാനം. ഇന്ത്യയിലെ എസ്.യു.വികളില്‍ ഏറ്റവും പവര്‍ഫുള്ളായ ജീപ്പ് ഗ്രാന്റ് ചെറോക്കി ട്രാക്ക്‌ഹോക്ക്, റീസ്‌റ്റോര്‍ ചെയ്ത പഴയ ഡിഫന്‍ഡര്‍, പുതിയ ഡിഫന്‍ഡര്‍ 110, 52 വര്‍ഷം പഴക്കമുള്ള ലാന്‍ഡ് റോവര്‍ സീരീസ് 3 സ്‌റ്റേഷന്‍ വാഗണ്‍, പൂര്‍ണമായും കസ്റ്റമൈസ് ചെയ്ത മഹീന്ദ്ര സ്‌കോര്‍പിയോ ക്ലാസിക്ക് തുടങ്ങിയ വാഹനങ്ങളാണ് അദ്ദേഹത്തിന്റെ ശേഖരത്തിലെ ഹൈലൈറ്റ്.
Content Highlights: Former cricketer Mahendra Singh Dhoni adds mercedes benz g63 amg to his vehicle collection