അമ്പരപ്പിക്കുന്ന റേഞ്ച്, കാറ്റിന്റെ വേഗം; ഇന്ത്യന്‍ നിരത്തിലെത്താനൊരുങ്ങി ബി.വൈ.ഡി. സീല്‍

ഇ6, ആറ്റോ3 എന്നീ രണ്ട് മോഡലുകള്‍ കൊണ്ട് ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയില്‍ ശക്തമായ സാന്നിധ്യമുറപ്പിച്ച വാഹന നിര്‍മാതാക്കളാണ് ചൈനീസ് കമ്പനിയായ ബില്‍ഡ് യുവര്‍ ഡ്രീംസ് അഥവാ ബി.വൈ.ഡി. രണ്ട് മോഡലുകള്‍ക്കും ലഭിച്ച പിന്തുണയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മൂന്നാമത്തെ മോഡലിനെ നിരത്തുകളില്‍ എത്തിക്കാനുള്ള അണിയറ പ്രവര്‍ത്തനങ്ങളിലാണ് ബി.വൈ.ഡി. എന്നാണ് റിപ്പോര്‍ട്ടുകള്‍. സീല്‍ എന്ന മോഡലായിരിക്കും മൂന്നാമതായി എത്തുകയെന്നാണ് റിപ്പോര്‍ട്ട്.
2023-ലെ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ബി.വൈ.ഡി. സീല്‍ എന്ന മോഡല്‍ പ്രദര്‍ശനത്തിനെത്തിച്ചിരുന്നു. 2024-ല്‍ നിരത്തുകളില്‍ എത്തിക്കുമെന്ന് ഉറപ്പുനല്‍കിയിരുന്ന ഈ വാഹനം അവതരണത്തിന് മുന്നോടിയായുള്ള പരീക്ഷണയോട്ടത്തിന്റെ തിരക്കുകളിലാണെന്നാണ് സൂചന. മാര്‍ച്ച് മാസത്തോടെ ഈ വാഹനം വിപണിയില്‍ എത്തുമെന്നും, ഇതിനുമുന്നോടിയായി പല ഡീലര്‍ഷിപ്പുകളിലും സീലിനായുള്ള ബുക്കിങ്ങ് സ്വീകരിച്ച് തുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്.
ആദ്യമെത്തിയ രണ്ട് മോഡലുകളും സ്‌റ്റൈലിഷായിരുന്നെങ്കിലും ഡിസൈനിന് ഉയര്‍ന്ന പ്രാധാന്യം നല്‍കിയ മോഡലുകള്‍ ആയിരുന്നില്ല. എന്നാല്‍, ആഡംബര സ്പോര്‍ട്സ് കാറുകളോട് കിടപിടിക്കുന്ന സൗന്ദര്യവുമായാണ് സീല്‍ എത്തുന്നത്. സമുദ്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള ഡിസൈനാണ് സീലിന്റേത് എന്നാണ് ബി.വൈ.ഡി. അവകാശപ്പെടുന്നത്. ബ്ലാക്ക് സ്മോഗ്ഡ് ആയിട്ടുള്ള സ്പ്ലിറ്റ് എല്‍.ഇ.ഡി. ഹെഡ്ലാമ്പ്, ബൂമറാങ് ഷേപ്പിലെ ഡി.ആര്‍.എല്‍. കൂര്‍ത്ത ബമ്പര്‍, ബ്ലാക്ക് ബോര്‍ഡര്‍ നല്‍കിയിട്ടുള്ള എയര്‍ഡാം എന്നിവയാണ് മുന്‍വശത്തെ സൗന്ദര്യം.
4800 എം.എം. നീളത്തിലും 1875 എം.എം. വീതിയിലും 1460 എം.എം. ഉയരത്തിലുമാണ് സീല്‍ ഇ.വി. ഒരുങ്ങിയിരിക്കുന്നത്. കൂപ്പെ മാതൃകയിലുള്ള ഗ്ലാസ് റൂഫാണ് സീലില്‍ നല്‍കിയിരിക്കുന്നത്. സ്റ്റൈലിഷ് ഡിസൈനിലുള്ള അലോയി വീലുകളും, അണ്‍ലോക്ക് ചെയ്യുമ്പോള്‍ പോപ്പ്അപ്പ് ചെയ്ത് വരുന്ന ഡോര്‍ ഹാന്‍ഡിലുകളുമാണ് വശങ്ങളിലുള്ളത്. സൈഡില്‍ തന്നെയാണ് ചാര്‍ജിങ്ങ് സ്ലോട്ടും നല്‍കുന്നത്. ഫുള്‍ വിഡ്ത്ത് എല്‍.ഇ.ഡി. ലൈറ്റ് ബാറാണ് പിന്‍ഭാഗത്തിന് അഴകേകുന്നത്.
ആറ്റോ 3, ഇ6 തുടങ്ങിയ വാഹനങ്ങളില്‍ നിന്നെടുത്ത ഫീച്ചറുകളാണ് ഈ വാഹനത്തിലും നല്‍കിയിട്ടുള്ളത്. റൊട്ടേറ്റിങ്ങ് ടച്ച് സ്‌ക്രീനാണ് ഇതിലെ ഒരു സവിശേഷത. 15.6 ഇഞ്ച് നീളമാണ് ഈ സ്‌ക്രീനിനുള്ളത്. ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററിന് 10.25 ഇഞ്ച് വലിപ്പമാണുള്ളത്. ഡ്രൈവിങ്ങ് മോഡുകള്‍ തിരഞ്ഞെടുക്കുന്നതും വിന്‍ഡ് സ്‌ക്രീന്‍ ഹീറ്റാക്കുന്നതുമെല്ലാം ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററിലൂടെ സാധ്യമാകുന്നതും ഈ വാഹനത്തിന്റെ അകത്തളത്തിലെ സവിശേഷതയാണ്.
61.4 കിലോവാട്ട്, 82.5 കിലോവാട്ട് എന്നീ രണ്ട് ബാറ്ററി പാക്കുകളില്‍ സീല്‍ ഇന്ത്യയില്‍ എത്തുന്നുണ്ട്. 61.4 khw മോഡലിന് 550 കിലോമീറ്റര്‍ റേഞ്ചും 82.5 kwh ബാറ്ററി പാക്ക് മോഡലില്‍ 700 കിലോമീറ്റര്‍ റേഞ്ചുമാണ് നിര്‍മാതാക്കള്‍ ഉറപ്പുനല്‍കുന്നത്. കേവലം 3.8 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനും ഈ വാഹനത്തിന് സാധിക്കും. കിയ ഇ.വി.6, ഹ്യുണ്ടായി അയോണിക്-5 എന്നീ മോഡലുകളായിരിക്കും സീലിന്റെ ആയിരിക്കും പ്രധാന എതിരാളികള്‍.
Content Highlights: BYD Seal electric to be launch on March 2024, test run begins in India