ബിഎംഡബ്ല്യു 3 സീരിസ് സ്വന്തമാക്കി റോഷൻ മാത്യു, കുറച്ചുകാലമായുള്ള സ്വപ്നമെന്ന് താരം

ബിഎംഡബ്ല്യു 3 സീരിസ് കാർ, റോഷൻ മാത്യു | ഫോട്ടോ: www.instagram.com/bmwevmautokraft/, മാതൃഭൂമി
ബിഎംഡബ്ല്യു 3 സീരിസ് കാർ, റോഷൻ മാത്യു | ഫോട്ടോ: www.instagram.com/bmwevmautokraft/, മാതൃഭൂമി

ബിഎംഡബ്ല്യു 3 സീരിസ് സ്വന്തമാക്കി യുവനടൻ റോഷൻ മാത്യു. കൊച്ചി ഇവിഎം ഓട്ടോക്രാഫ്റ്റിൽ നിന്നാണ് താരം പുതിയ വാഹനം സ്വന്തമാക്കിയത്. 

കുറച്ചു കാലത്തെ സ്വപ്നമാണ് ഈ വാഹനത്തിലൂടെ സാക്ഷാത്കരിച്ചതെന്ന് ഇവിഎം പുറത്തുവിട്ട വീഡിയോയിൽ റോഷൻ പറയുന്നു. വാഹനം ഓടിക്കാൻ ഇഷ്ടമാണ്, ആറു സിലിണ്ടർ കാർ ഓടിക്കുന്നതിന്റെ സന്തോഷത്തിലാണ് താനെന്നും റോഷൻ വീഡിയോയിൽ പറയുന്നു.

 ബിഎംഡബ്ല്യു 3 സീരിസിന്റെ ഏറ്റവും കരുത്തൻ മോഡൽ എം 340 ഐ ജാഹർ എം എഡിഷനാണ് റോഷന്റെ പുതിയ കാർ. മൂന്നു ലിറ്റർ ആറു സിലിണ്ടർ പെട്രോൾ എൻജിനാണ് വാഹനത്തിന്. 387 ബിഎച്ച്പി കരുത്തും 500 എൻഎം ടോർക്കുമുണ്ട് എൻജിന്. 

പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വെറും 4.4 സെക്കൻഡ് മാത്രം മതി. ഏകദേശം 68.90 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.

Content Highlights: bmw 3 series owned by actor roshan mathew, roshan mathew car