ഇതാണ് ശരിക്കും കീലെസ്; കാര്‍ തുറക്കാന്‍ തൊലിക്കുള്ളില്‍ ചിപ്പ് സ്ഥാപിച്ച് യുവാവ് | Video

കീലെസ് എന്‍ട്രിയുടെ കാലത്ത് സ്മാര്‍ട്ട് ഫോണും സ്മാര്‍ട്ട് വാച്ചും ഒക്കെ ഉപയോഗിച്ച് വാഹനം തുറക്കുന്നതും സ്റ്റാര്‍ട്ട് ചെയ്യുന്നതുമെല്ലാം ഇപ്പോള്‍ പുതുമയല്ലാതെ ആയിരിക്കുന്നു. എന്നാല്‍, ടെസ്‌ലയുടെ കീ കാര്‍ഡ് കൈവശം സൂക്ഷിക്കാനുള്ള ബുദ്ധിമുട്ട് കൊണ്ട് ഇതിലെ ചിപ്പ് കൈയിലെ ത്വക്കിനുള്ളില്‍ നല്‍കിയിരിക്കുകയാണ് അമേരിക്കന്‍ സ്വദേശിയായ ബ്രാന്‍ഡന്‍ ദലാലിയാണ് തന്റെ വാഹനം തുറക്കുന്നതിനുള്ള ചിപ്പ് തൊലിക്കുള്ളില്‍ നല്‍കിയത്.
തന്റെ വലത് കൈയിലെ തൊലിക്കുള്ളില്‍ ചിപ്പ് നല്‍കുന്നതിന്റെയും ഇത് എങ്ങനെ പ്രവര്‍ത്തിപ്പിക്കുന്നൂവെന്നതും വിവരിക്കുന്ന വീഡിയോയും അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. ടെസ്‌ലയുടെ സി.ഇ.ഒ. ഇലോണ്‍ മസ്‌കിലെ ടാഗ് ചെയ്താണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കോണ്ടാക്ട്‌ലെസും ബസോകോംപാറ്റബിള്‍ സബ്‌സ്റ്റെന്‍സുമായ ചിപ്പാണ് അദ്ദേഹത്തിന്റെ കൈയില്‍ ഘടിപ്പിച്ചിട്ടുള്ളത്. ആപ്പിള്‍ പേയിലെ നിയര്‍-ഫീല്‍ഡ് കമ്മ്യൂണിക്കേഷനാണ് ഇതിലും ഉപയോഗിക്കുന്നത്.
എന്റെ കൈവശം കീ കാര്‍ഡ് ഇല്ലെങ്കിലോ ബ്ലുടൂത്ത് കീ പ്രവര്‍ത്തന രഹിതമായാലോ എന്റെ കൈയിലെ ചിപ്പ് ഉപയോഗിച്ച് എനിക്ക് വാഹനം തുറക്കാന്‍ സാധിക്കുമെന്നാണ് ദലാലി അവകാശപ്പെടുന്നത്. ഈ സംവിധാനം പൊതുജനങ്ങള്‍ക്കായി നല്‍കുന്നതിന് മുന്നോടിയായ പരിക്ഷണം നടത്തുന്ന 100-ഓളെ വരുന്ന ബീറ്റ ഗ്രൂപ്പിന്റെ ഭാഗമാണ് താന്‍ എന്നാണ് ദലാലി പറയുന്നത്. വിവോകീ അപെക്‌സ് ചിപ്പാണ് അദ്ദേഹത്തിന്റെ കൈയില്‍ സ്ഥാപിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ദലാലിയുടെ ശരീരത്തില്‍ ഘടിപ്പിക്കുന്ന ആദ്യ ചിപ്പല്ല ഇതെന്നാണ് വിവരം. അദ്ദേഹത്തിന്റെ വലത് കൈയില്‍ ടെസ്‌ല ഓപ്പണ്‍ ചെയ്യാനുള്ള ചിപ്പാണ് നല്‍കിയിട്ടുള്ളതെങ്കില്‍ ഇടത് കൈയില്‍ വീട് തുറക്കുന്നതിനുള്ള കീ കാര്‍ഡിന്റെ ചിപ്പും സ്ഥാപിച്ചിട്ടുണ്ട്. ചിപ്പിന് മാത്രം 200 (15,900 രൂപ) ഡോളര്‍ മുതല്‍ 300 ഡോളര്‍ (23,900 രൂപ) വരെയാണ് വില വരുന്നത്. ഇതിനുപുറമെ, ഇത് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് 100 ഡോളറോളം (7900 രൂപ) അധിക തുകയും നല്‍കണം.
Content Highlights: American man gets chip implanted in hand to unlock car, Tesla Car, Key Card, Key Chip